Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Aug 2024 20:38 IST
Share News :
കടുത്തുരുത്തി: ഗ്രാമീണ മേഖലയിൽ പൊതുഗതാഗതസംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മോട്ടോർവാഹനവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജനകീയസദസ് കടുത്തുരുത്തി നിയോജകമണ്ഡലത്തിലും സംഘടിപ്പിച്ചു. ഉഴവൂർ - സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ ആഭിമുഖ്യത്തിൽ കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പി.ഡി.പോൾ മെമ്മോറിയൽ ഹാളിൽ നടന്ന ജനകീയസദസിൽ അഡ്വ. മോൻസ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു.
പുതിയ റൂട്ടുകൾ അനുവദിക്കുമ്പോൾ ദേശസാൽകൃത റൂട്ടുകളുടെ കാര്യത്തിൽ ഇളവുകൾ നൽകണമെന്ന ആവശ്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു.
വിവിധ പ്രദേശങ്ങളിലെ യാത്രാക്ലേശമുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തി 29 ഗ്രാമീണ ബസ്് റൂട്ടുകളുടെ രൂപരേഖ യോഗത്തിൽ ലഭിച്ചു. യാത്രാക്ലേശമുള്ള മേഖലകൾ ഉൾപ്പെടുത്തിയ പുതിയ 29 ഗ്രാമീണ ബസ്്റൂട്ടുകളുടെ ആവശ്യം യോഗത്തിൽ ഉയർന്നു. തൊടുപുഴ, കോട്ടയം, പാലാ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ബസുകൾ ഞീഴൂർ വഴി തിരിച്ചുവിടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
റൂട്ട് നിർദ്ദേശങ്ങൾ ഓഗസ്റ്റ് 31 വരെ അതതു പഞ്ചായത്തുമായി ബന്ധപ്പെട്ട് ഉഴവൂർ ജോയിന്റ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർക്ക് സമർപ്പിക്കാം.
ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, വൈസ് പ്രസിഡന്റ് സിന്ധുമോൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എം.തങ്കച്ചൻ, ശ്രീകല ദിലീപ്, സജേഷ് ശശി, മിനി മത്തായി, ബെൽജി ഇമ്മാനുവേൽ, അംബിക സുകുമാരൻ എൻ.ബി.സ്മിത, ത്രേസ്യാമ്മ സെബാസ്റ്റ്യൻ, തോമസ് മാളിയേക്കൽ, കോട്ടയം റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അജിത്കുമാർ, ഉഴവൂർ ജോയിന്റ് ആർ.ടി.ഒ. എസ്.എസ്. പ്രദീപ്, എം.വി.ഐ. ബി. ജയപ്രകാശ്, എ.എം.വി.ഐമാരായ വി.പി. മനോജ്, അജി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.