Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2025 12:38 IST
Share News :
കുന്ദമംഗലം: കഴിഞ്ഞ ദിവസം കന്ദമംഗലം പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചെങ്കിലും ജനങ്ങൾക്ക് മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഒരുക്കിയ വേസ്റ്റ് ബിന്നുകൾ ഇപ്പോഴും പഞ്ചായത്ത് ഓഫീസിന് മുന്നിൽ കെട്ടികിടക്കുന്നു. മലബാർ ഗ്രൂപ്പാണ് പഞ്ചായത്തിന് അൻപത് വേസ്റ്റ് ബിന്നുകൾ നൽകിയത്. ഇതിൽ പകുതി പോലും ഇതുവരേ സ്ഥാപിച്ചിട്ടില്ല. ശനിയാഴ്ച കോഴിക്കോട് ജില്ല മാലിന്യ മുക്ത ജില്ലയായി പ്രഖ്യാപിച്ചിരുന്നു. കുന്ദമംഗലത്ത് വേസ്റ്റ് ബിന്നുകൾ തയ്യാറാക്കിയിട്ടും ആവശ്യമുള്ള സ്ഥലങ്ങളിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കാത്തത് ഭരണ സമിതിയുടെ അനാസ്ഥയായാണ് ചൂണ്ടികാണിക്കുന്നത്
Follow us on :
More in Related News
Please select your location.