Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം പ്രസ്‌ക്ലബിനെ ഇവർ നയിക്കും; അനീഷ് കുര്യൻ പ്രസിഡന്റ്, ജോബിൻ സെബാസ്റ്റ്യൻ സെക്രട്ടറി

30 Jul 2024 07:06 IST

CN Remya

Share News :

കോട്ടയം: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കോട്ടയം ജില്ലാ ഘടകത്തിൻ്റെയും കോട്ടയം പ്രസ് ക്ലബിൻ്റെയും ഇനി പുതിയ സാരഥികൾ. പ്രസിഡൻ്റായി അനീഷ് കുര്യനും (മലയാള മനോരമ) സെക്രട്ടറിയായി ജോബിൻ സെബാസ്റ്റ്യനും (ദീപിക) തിരഞ്ഞെടുക്കപ്പെട്ടു. അനീഷ് കുര്യൻ മനു വിശ്വനാഥിനെ (ദേശാഭിമാനി) 143 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ജോബിൻ സെബാസ്റ്റ്യൻ രാഹുൽ ചന്ദ്രശേഖറെ (കേരള കൗമുദി) 13 വോട്ടുകൾക്ക് പരാജയപ്പെടുത്തി. മംഗളം ദിനപത്രത്തിലെ കെ ദിലിപ് കുമാറിനെ 98 വോട്ടുകൾക്ക് പരാജയപ്പെടുത്തി സരിത കൃഷ്ണൻ (ജനയുഗം) ട്രഷറർ സ്ഥാനത്തേക്ക് വിജയിച്ചു.

വൈസ് പ്രസിഡൻ്റുമാർ : മനോജ് പി നായർ (മംഗളം) രാജു ആനിക്കാടിനെ (ഡിജിറ്റൽ മലയാളി) ഒമ്പത് വോട്ടുകൾക്ക് പരാജയപ്പെടുത്തി. രശ്മി രഘുനാഥ് (മാതൃഭൂമി) എതിരില്ലാതെ വിജയിച്ചു.

ജോയിൻ്റ് സെക്രട്ടറിമാർ: ജോസി ബാബു (മീഡിയാ വൺ) എതിർ സ്ഥാർത്ഥി എൻ എസ് അബ്ബാസിനെ (ചന്ദ്രിക) 40 വോട്ടുകൾക്ക് പരാജയപ്പെടുത്തി. ഷീബ ഷൺമുഖൻ (മാധ്യമം) എതിരില്ലാതെ വിജയിച്ചു.

എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗ സ്ഥാനത്തേക്ക് മത്സരിച്ചവരിൽ കൂടുതൽ വോട്ട് ലഭിച്ച എട്ട് പേർ വിജയിച്ചു. സ്വപ്ന പി ജി (മംഗളം) - 212, അനിൽ ആലുവ (എസിവി ന്യൂസ്) - 197, റോഷൻ ഭാനു ( ദേശാഭിമാനി ) - 189, ബെന്നി ചിറയിൽ (ദീപിക ) - 188, നിയാസ് മുസ്തഫ ( കേരള കൗമുദി) - 179, ബാലചന്ദ്രൻ ചീറോത്ത് ( ജന്മഭൂമി) - 171, ജിതിൻ ബാബു ( ദേശാഭിമാനി ) - 165, കണ്ണൻ സി മുരളി ( കേരള കൗമുദി) - 156, മജുമോൻ കെ സി ( ദേശാഭിമാനി ) - 130, ബെന്നി ആശംസ ( ജീവൻ ടി വി ) - 102.

ജോൺസൺ പൂവൻതുരുത്ത് (ദീപിക) വരണാധികാരിയും എസ് നാരായണൻ (എസിവി ന്യൂസ് ) ഉപ വരണാധികാരിയുമായിരുന്നു.

Follow us on :

More in Related News