Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എടപ്പാളിൽ ഗവ: ഐ.ടി.ഐ യാഥാർത്ഥ്യമായി.

11 Sep 2024 20:38 IST

- Jithu Vijay

Share News :



എടപ്പാൾ : എടപ്പാളിൽ ഗവ: ഐ.ടി.ഐ യാഥാർത്ഥ്യമായി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം എടുത്തത്.

നാല് കോഴ്സുകൾ അടങ്ങുന്ന ഒരു സർക്കാർ ഐ.ടി.ഐ തവനൂർ മണ്ഡലത്തിലെ എടപ്പാളിലാണ് അനുവദിച്ചത്.


പൂക്കരത്തറയിലെ താൽക്കാലിക കെട്ടിടത്തിലാകും ഐ.ടി.ഐ ആരംഭിക്കുക. കോലൊളമ്പിലാണ് എടപ്പാൾ പഞ്ചായത്ത് ഐ.ടി.ഐക്ക് സ്ഥിരമായ കെട്ടിടം പണിയാനുള്ള 5 ഏക്കർ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. പത്താംക്ലാസ് പാസ്സായ സാങ്കേതിക മേഖലയിൽ തൽപരരായ കുട്ടികൾക്ക് അപേക്ഷിക്കാം.


താഴെ പറയുന്ന കോഴ്സുകൾക്കാണ് 

അനുമതി.


1) ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് (ഒരുവർഷം)


2) ഫാഷൻ ഡിസൈൻ ആൻഡ് ടെക്നോളജി (ഒരുവർഷം)


3) മെക്കാനിക് മോട്ടോർ വെഹിക്കിൾ

(രണ്ടുവർഷം)


4) സോളാർ ടെക്നീഷ്യൻ (ഇലക്ട്രിക്കൽ) (ഒരുവർഷം)

Follow us on :

More in Related News