Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Oct 2024 12:18 IST
Share News :
ലീലയ്ക്കൊരു ഭവനം യാഥാർത്ഥ്യമാകുന്നു; താക്കോൽ ദാനം ഞായറാഴ്ച
പറവൂർ: സഹോദര പുത്രൻ കിടപ്പാടം തകർത്ത പെരുമ്പടന്ന വാടാപ്പിള്ളിപറമ്പിൽ ലീലക്ക് ഇനി സ്വന്തം വീട്ടിൽ കിടന്നുറങ്ങാം. അവിവാഹിതയായ ലീലക്ക് പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന വീട്ടിൻ്റെ താക്കോൽ ദാനം ഞായറാഴ്ച മന്ത്രി കെ രാജൻ പങ്കെടുക്കുന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് അഡ്വ. വി ഡി സതീശൻ നിർവ്വഹിക്കും.
കഴിഞ്ഞ ഒക്ടോബർ 19 നാണ് 54 കാരിയായ ലീലയുടെ വീട് സഹോദര പുത്രൻ ജെസിബി ഉപയോഗിച്ച് തകർത്തത്. കിടപ്പാടം നഷ്ടപ്പെട്ട ലീലയുടെ നിസഹായവസ്ഥ മാധ്യമങ്ങളാണ് ജനങ്ങളെ അറിയിച്ചത്. കുടുംബ സ്വത്തായുണ്ടായിരുന്ന വീട് നഷ്ടപ്പെട്ടതോടെ ഏകയായ ലീലക്ക് തലചായ്ക്കാൻ നാട്ടുകാർ താൽക്കാലിക ഷെഡ് നിർമ്മിച്ചു കൊടുക്കുകയായിരുന്നു. പൊതു പ്രവർത്തകരും നാട്ടുകാരും ചേർന്ന് വീട് നിർമ്മിക്കുന്നതിനെ കുറിച്ച് ആലോചിച്ചെങ്കിലും ലീലക്ക് സ്വന്തമായി ഭൂമിയില്ലാത്തതിനാൽ ശ്രമം മുന്നോട്ടു പോയില്ല.
പിന്നീട് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ചെയർമാനും സബ്ജഡ്ജുമായ രഞ്ജിത് കൃഷ്ണന്റെ ഇടപ്പടലിനെ തുടർന്ന് പിതാവിന് കുടികിടപ്പു കിട്ടയ 6 സെന്റ് ഭൂമി മറ്റു സഹോദരങ്ങളും അവകാശികളും ചേർന്ന് ലീലക്ക് വിട്ടുകൊടുക്കുകയായിരുന്നു. ഈ വസ്തുവിലാണ് പറവൂർ ടൗൺ മർച്ചൻ്റ്സ് അസോസിയേഷൻ സംഘടനയുടെ ഗോൾഡൻ ജൂബിലി സ്മാരകമായി വീട് നിർമ്മിച്ചു നൽകുന്നത്. 540 ച. അടി വിസ്തീർണ്ണത്തിൽ 11 ലക്ഷം രൂപ ചിലവഴിച്ചാണ് വീടിൻ്റെ നിർമ്മാണം പൂർത്തിയാക്കിയത്.
Follow us on :
Tags:
More in Related News
Please select your location.