Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊണ്ടോട്ടി നഗരസഭ ഭരണസമിതിയുടെ അനാസ്ഥക്കെതിരെ എൽഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധം

19 Apr 2024 21:19 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കൊണ്ടോട്ടി മുനിസിപ്പൽ ഭരണസമിതിയുടെ അനാസ്ഥക്കെതിരെ എൽഡിഎഫ് കൗൺസിലർമാർ നഗരസഭ കവാടത്തിൽ പ്രതിഷേധിച്ചു. വേനൽ കനക്കുമ്പോഴും കൊണ്ടോട്ടിയിലെ ഒട്ടനവധി പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കുടിവെള്ളം വിതരണത്തിന് കളക്ടർ ഉത്തരവിട്ടിട്ടും ഇത് പരിഹരിക്കുന്നതിനായി ഭരണസമിതി ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മൂച്ചിക്കുണ്ട് കോളനി ഉൾപ്പെടെ പല പ്രദേശങ്ങളിലും ജനങ്ങൾ വോട്ട് ബഹിഷ്കരിക്കുമെന്ന തീരുമാനത്തിലാണ്. നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് വേണ്ടി കേരള സർക്കാർ 108 കോടി രൂപ വകയിരുത്തി എങ്കിലും

കിഫ്‌ബി അമൃത് പദ്ധതി എങ്ങും എത്തിയിട്ടില്ല. എംഎൽഎയും നഗരസഭ ഭരണസമിതിയും ഇതിനെതിരെ മുഖം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ്. കിഫ്‌ബി പദ്ധതിയുടെ പേരിൽ വെട്ടിപ്പൊളിച്ച പല റോഡുകളും ഗതാഗത യോഗ്യമാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. റോഡ് പുനരുദ്ധാരണത്തിന് വേണ്ടി വകയിരുത്തിയ ഫണ്ട് നഗരസഭ വക മാറ്റി ചിലവഴിക്കുകയാണ് ഉണ്ടായതെന്ന് എൽ ഡി എഫ് കുറ്റപ്പെടുത്തുന്നു. ഭരണസമിതിയുടെ അനാസ്ഥ മൂലം 500 ഓളം വിധവകളുടെ പെൻഷൻ മുടങ്ങിക്കിടക്കുന്ന കാര്യവും പ്രതിഷേധ യോഗത്തിൽ ഉയർന്നു. വിഷു പെരുന്നാൾ ആഘോഷവേളകളിൽ ഒട്ടേറെ വിധവകളെ ഇത് പ്രയാസത്തിലാക്കി. വിധവ പെൻഷന്റെ കാര്യത്തിൽ നഗരസഭക്ക് സംഭവിച്ച പാളിച്ചകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതായും ഇടതു കൗൺസിലർമാർ പറഞ്ഞു. ഭരണസമിതി അംഗങ്ങൾക്കിടയിലെ ഗ്രൂപ്പിസം കാരണം പല സ്റ്റാന്റിങ് കമ്മിറ്റികൾക്ക് കീഴിൽ പൂർത്തീകരിക്കേണ്ട പദ്ധതികളും ഫയലുകളും കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. കെട്ടിട നിർമാണത്തിന് നഗരസഭ പരിധിയിൽ എയർപോർട്ട് എൻ ഒ സി ഏർപ്പെടുത്തിയത് കാരണം പൊതുജനം ഏറെ പ്രയാസത്തിലാണ്. മാസങ്ങളോളം കാത്തിരുന്നിട്ടും എൻ ഒ സി ലഭിക്കുന്നില്ല. എയർപോർട്ടിന്റെ സമീപ പഞ്ചായത്തുകളിലൊന്നും ഭരണസമിതി എൻ ഒ സി ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രതിഷേധ യോഗം ചൂണ്ടിക്കാട്ടി. കൗൺസിലർമാരായ ശിഹാബ് കോട്ട, കെപി സൽമാൻ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News