Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Apr 2024 11:08 IST
Share News :
കോട്ടയം: തോമസ് ചാഴികാടന്റെ വിജയം ഉറപ്പിച്ച് കോട്ടയത്ത് നടക്കുന്ന എൽഡിഎഫ് പൊതുയോഗങ്ങളിൽ ജനസാഗരം. കനത്ത ചൂടിനെയും വകവയ്ക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പൊതുയോഗത്തിലേക്ക് ജനങ്ങൾ ആവേശത്തോടെ എത്തിയത്. കോട്ടയം തിരുനക്കരയിൽ നടന്ന പൊതുയോഗത്തിൽ തൊഴിലാളികളും കർഷകരും സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ എത്തി.
തോമസ് ചാഴികാടൻ എല്ലാ അർത്ഥത്തിലും നാടിന് മാതൃകയെന്ന് കോട്ടയം തിരുനക്കര മൈതാനിയിലെ യോഗം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലപാടിൽ തെളിമയും ആശയ സ്ഥിരതയും ഉള്ള ആളാണ് ചാഴിക്കാടൻ. യോഗത്തിൽ അഡ്വ. കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എംപി, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം, എൻസിപി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോ, മന്ത്രി വി എൻ വാസവൻ, മുല്ലക്കര തത്നാകരൻ, സി കെ ആശ എംഎൽഎ, വൈക്കം വിശ്വൻ, എ വി റസൽ, അഡ്വ. കെ അനിൽകുമാർ, സ്റ്റീഫൻ ജോർജ്, കെ ആർ രാജൻ, ലതിക സുഭാഷ്, സണ്ണി തോമസ്, അഡ്വ. ഫ്രാൻസിസ് തോമസ്, അഡ്വ. വി കെ സന്തോഷ്കുമാർ തുടങ്ങിയ നേതാക്കൾ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.