Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു:ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകം.

06 Dec 2024 19:41 IST

Enlight News Desk

Share News :

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടി. ഒരു യൂണിറ്റിന് പതിനാറ് പൈസയാണ് വര്‍ധനവ്. 

ബിപിഎല്ലുകാര്‍ക്കും നിരക്ക് വര്‍ധനവ് ബാധകമാണ്. എന്നാൽ‌ നാല്‍പത് യൂണിറ്റിന് താഴെ മാത്രം ഉപയോ​ഗമുള്ളവർക്ക് നിരക്ക് വര്‍ധനവ് ബാധകമല്ല. അടുത്ത വര്‍ഷം യൂണിറ്റിന് പന്ത്രണ്ട് പൈസയും വര്‍ധിക്കും.

കെഎസ്ഇബി 2024-25 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് ശരാശരി 37 പൈസയുടെ വര്‍ധനവമാണ് ആവശ്യപ്പെത്. എന്നാല്‍ യൂണിറ്റിന് പതിനാറ് പൈസയുടെ വര്‍ധനവിനാണ് റെഗുലേറ്ററി കമ്മീഷന്‍ അംഗീകാരം നല്‍കിയത്. കൂടാതെ 2025-26 വര്‍ഷത്തേയ്ക്ക് സമ്മര്‍ താരിഫ് ഉള്‍പ്പെടെ യൂണിറ്റിന് 27 പൈസയുടെ വര്‍ധനവ് ശുപാര്‍ശ ചെയ്‌തെങ്കിലും യൂണിറ്റിന് 12 പൈസയുടെ നിരക്ക് വര്‍ധന മാത്രമാണ് കമ്മീഷന്‍ അംഗീകരിച്ചത്. യൂണിറ്റിന് പത്ത് പൈസ സമ്മര്‍ താരിഫ് ഏര്‍പ്പെടുത്തണമെന്ന കെഎസ്ഇബിയുടെ ആവശ്യവും റെഗുലേറ്ററി കമ്മീഷന്‍ തള്ളി


2016 ല്‍ ഇടത് സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ഇത് അഞ്ചാം തവണയാണ് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്നത്. 2017, 2019, 2022, 2023 വര്‍ഷങ്ങളില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. 2017 ല്‍ 30 പൈസ, 2019 ല്‍ 40 പൈസ, 2022 ല്‍ 40 പൈസ, 2023 ല്‍ 24 പൈസ എന്നിങ്ങനെയായിരുന്നു നിരക്ക് വര്‍ധിപ്പിച്ചത്.

Follow us on :

More in Related News