Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jan 2025 09:00 IST
Share News :
ചോറ്റാനിക്കരയില്‍ വീടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തില്‍ നേരത്തെ കസ്റ്റഡിയിലെടുത്ത തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യുവാവിനെതിരേ ?ഗുരുതര വകുപ്പുകള്‍ ചുമത്തിയതായി പോലീസ് അറിയിച്ചു. ഇയാള്‍ക്കെതിരേ ബലാത്സം?ഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയതായി ഡി.വൈ.എസ്.പി. വി.ടി. ഷാജന് മാധ്യമങ്ങളോട് പറഞ്ഞു. യുവതിക്ക് ദേഹോപദ്രവം ഏറ്റിട്ടുണ്ട്. ആരോ?ഗ്യനിലയില്‍ ഒന്നും പറയാറായിട്ടില്ല.
പെണ്‍കുട്ടിയുടെ തലയ്ക്കുള്ളില്‍ ഗുരുതരമായ പരിക്കേറ്റതായാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെണ്‍കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നും പോലീസ് പറഞ്ഞു. പെണ്‍കുട്ടി വെന്റിലേറ്ററില്‍ തുടരുകയാണ്. എന്നാല്‍, പെണ്‍കുട്ടിയുമായി തര്‍ക്കത്തിലേര്‍പ്പെട്ടപ്പോള്‍ സ്വയം ഷാള്‍ ഉപയോഗിച്ച് കഴുത്തിന് കുരുക്കിടുകയായിരുന്നുവെന്നാണ് അനൂപിന്റെ മൊഴി. പെണ്‍കുട്ടിയെ മര്‍ദിച്ചതായും ഇതില്‍ മനം നൊന്ത് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മൊഴി നല്‍കിയിരുന്നു. പെണ്‍കുട്ടിക്ക് ദേഹോപദ്രവമേട്ടിട്ടുണ്ടെന്നും അമ്മയുടെ പരാതിയില്‍ ബലാത്സം?ഗം, വധശ്രമ കേസുകള്‍ ചുമത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ലഹരി കേസിലെ പ്രതിയാണ് 24കാരനായ അനൂപ് എന്ന് പൊലീസ് പറഞ്ഞു.
പീരുമേട് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കഞ്ചാവ് കേസുണ്ട്. അതുപോലെ തന്നെ തലയോലപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ആക്രമണ കേസുകളിലും പ്രതിയാണ് ഇയാള്‍. ഒരു വര്‍ഷം മുമ്പ് ഇന്‍സ്റ്റാഗ്രാം വഴിയാണ് യുവാവ് പെണ്‍കുട്ടിയുമായി പരിചയപ്പെട്ടത്. പ്രതിയെന്ന് സംശയിക്കുന്നയാള്‍ സ്ഥിരമായി എത്താറുണ്ടെന്നും നാട്ടുകാര്‍ വ്യക്തമാക്കിയിരുന്നു.
നാട്ടുകാരുമായി ഇയാള്‍ വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും പ്രദേശവാസികള്‍ പറഞ്ഞു. ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ അര്‍ധനഗ്നയായി അവശനിലയില്‍ വീടിനുള്ളില്‍ കണ്ടെത്തിയത്. കഴുത്തില്‍ കയര്‍ മുറുകി പരിക്കേറ്റ നിലയിലായിരുന്നു പെണ്‍കുട്ടി. 19കാരിയുടെ കയ്യിലൊരു മുറിവുണ്ടായിരുന്നു. ഈ മുറിവില്‍ ഉറുമ്പരിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.
Follow us on :
Tags:
More in Related News
Please select your location.