Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗ്ലോബൽ കേരള പ്രവാസി അസോസിയേഷന് പുതിയഭാരവാഹികൾ

30 Oct 2024 07:31 IST

Enlight News Desk

Share News :

മലപ്പുറം: കുറ്റിപ്പുറം: ഗ്ലോബൽ കേരള പ്രവാസി അസോസിയേഷൻ പുതിയ സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുത്തു.

കുറ്റിപുറത്ത് നടന്ന സംസ്ഥാന ജനറൽ ബോഡിയോ​ഗത്തിലാണ് പുതിയ ഭാരവാഹികൾ സ്ഥാനമേറ്റത്.

പ്രേംസൺ കായംകുളം (പ്രസിഡന്റ്), ശങ്കരനാരായണൻ (ജെന. സെക്രട്ടറി), സുലൈമാൻ ബത്തേരി (ട്രഷറർ), ഹബീബ് പട്ടാമ്പി, സവാദ് മമ്പാട്, കെ.എസ് . മണി കൊല്ലം (വൈസ് പ്രസിഡന്റുമാർ), പ്രത്യേക ചുമതലയുള്ള സെക്രട്ടറിമാർ ആയി അഡ്വ. നോബൽ രാജു (മെമ്പർഷിപ്പ് ), ബൈജുലാൽ തൃശൂർ (പ്രൊജക്റ്റ് ), ഹാരിസ് കുറ്റിപ്പുറം (മീഡിയ) എന്നിവരും ചുമതലയേറ്റു. അബ്ദുൽ സമദ് നീലമ്പൂർ, ഷാനവാസ് കൊടുങ്ങല്ലൂർ (ജോയിന്റ് സെക്രെട്ടറിമാർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.

സംഘടനയുടെ വിദേശ ചാപ്റ്ററുകളുമായും അഡ്വൈസറി കമ്മറ്റിയുമായും ഉള്ള കോർഡിനേഷൻ ചുമതലയോടെ ജികെപിഎ മുൻകൊല്ലം ജില്ലാ പ്രസിഡന്റ് ആയിരുന്ന രാഘുനാഥൻ വാഴപ്പള്ളിയെ യോഗം ഗ്ലോബൽ കൗൺസിൽ കോർഡിനേറ്റർ ആയി തിരഞ്ഞെടുത്തു.

മെമ്പർഷിപ് കോർഡിനേറ്റർ നോബൽ രാജൂ എറണാകുളം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു

സി.കെ സുദാകരൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ മുൻ സ്റ്റേറ്റ് പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളി, ഷമീർ പടിയത്ത് തൃശൂർ, കുമാരൻ മണിമൂല കാസർകോഡ്, റോയ് തോമസ് വയനാട്, ഡോ: വാമദേവൻ തിരുവനതപുരം, സലിം നെച്ചോളി കോഴിക്കോട്, സുരേഷ് ബാബു കോമത്ത് ആലപ്പുഴ, അനിൽ പ്രസാദ് മലപ്പുറം എന്നിവർ സംസാരിച്ചു.

പ്രവാസികളുടെ ഉന്നമനത്തിനായി ലക്ഷ്യബോധത്തോടെ മതജാതി രാഷ്ട്രീയ സാമുദായിക വ്യത്യാസമില്ലാതെ പ്രവർത്തിക്കാൻ പ്രതിജ്ഞാബന്ധമാണ് എന്ന് സമാപനസമ്മേളനത്തിൽ പ്രസിഡന്റ് പ്രേംസൺ കായംകുളം അറിയിച്ചു. 

ക്ഷേമ നിധി പെൻഷൻ 5000രൂപ ആക്കി ഉയർത്തുക, 60 വയസ് കഴിഞ്ഞവർക്ക് ഒറ്റ തവണ അടച്ചു പെൻഷൻ കൊടുക്കുക, നോർക്ക വഴി ഉള്ള ലോൺ അപേക്ഷകളിൻമേൽ കാല താമസം കൂടാതെ നടപടി എടുക്കുക, വെക്കേഷൻ കാലത്തെ ഫ്ലൈറ്റ് ടിക്കറ്റ് ചാർജ് വർധന വരുത്തുന്ന വിമാന കമ്പനികൾക്ക് എതിരെ നടപടി എടുക്കുക, ക്ഷേമനിധിയിൽ കുടിശിക വരുത്തിയ പ്രവാസികൾക്കു പിഴ പിൻവലിച്ച നടപടി സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തി കുടിശിക അടക്കാൻ കാലത്തമാസം ഒഴിവക്കുക. തുടങ്ങിയ ആവശ്യങ്ങൾക്ക് പ്രാമുഖ്യം നൽകി പ്രൊജക്റ്റ്‌കൾ അവതരിപ്പിച്ചു. 

Follow us on :

More in Related News