Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്-73.76%, വടകര-77.66%

27 Apr 2024 06:47 IST

Enlight Media

Share News :

കോഴിക്കോട് ജില്ലയിൽ 75.16 % പോളിംഗ്

നിയമസഭ മണ്ഡല തലത്തിലെ ശതമാനം/കോഴിക്കോട് ലോക്സഭ


പതിനെട്ടാമത് പൊതുതെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ നിന്ന് 74.05% പേർ വോട്ട് ചെയ്തു. ആകെയുള്ള 26,54,327 വോട്ടർമാരിൽ 19,65,643 പേരാണ് വെള്ളിയാഴ്ച വോട്ട് രേഖപ്പെടുത്തിയത്. സ്ത്രീകളിൽ 76.01% വും പുരുഷന്മാരിൽ 71.95% വും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽ 25% പേരും വോട്ട് ചെയ്തു.


കോഴിക്കോട് ലോക്സഭ മണ്ഡലത്തിൽ 73.76% വും വടകര മണ്ഡലത്തിൽ 74.90% വും വോട്ട് ചെയ്തു. നിയമസഭ മണ്ഡല തലത്തിൽ കൂടുതൽ പേർ വോട്ട് ചെയ്തത് കുന്ദമംഗലത്തും (76.28%) കുറവ് വോട്ട് കോഴിക്കോട് നോർത്തിലുമാണ് (70.26%). ജില്ലയിൽ സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നത്.


പോളിംഗ് അവസാനിച്ച വൈകീട്ട് ആറ് മണി കഴിഞ്ഞപ്പോൾ 40 ശതമാനം പോളിംഗ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് പൂർത്തിയായത്. കൂടുതലും വടകര മണ്ഡലത്തിലെ ബൂത്തുകളിലാണ് വൈകിയിട്ടും വോട്ടെടുപ്പ് തുടർന്നത്.


ഉച്ച ഒരു മണി പിന്നിട്ടപ്പോൾ ജില്ലയിൽ 35 ശതമാനമായിരുന്നു പോളിംഗ്.


2019 ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ 82.48 % വും കോഴിക്കോട് 81.46% ആയിരുന്നു വോട്ടിംഗ് ശതമാനം.



ബാലുശ്ശേരി-74

എലത്തൂർ-75.37

കോഴിക്കോട് നോർത്ത്-70.26

കോഴിക്കോട് സൗത്ത്-71.05

ബേപ്പൂർ-73.85

കുന്ദമംഗലം-76.28

കൊടുവള്ളി-75.52


വടകര ലോക്സഭ മണ്ഡലം


വടകര-75.39

പേരാമ്പ്ര-76.20

കൊയിലാണ്ടി-75.11

നാദാപുരം-73.07

കുറ്റ്യാടി-72.17

തലശ്ശേരി-75.86

കൂത്തുപറമ്പ്-76.48


തിരുവമ്പാടി (വയനാട് ലോക്സഭ മണ്ഡലം)-73.29

Follow us on :

More in Related News