Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Apr 2024 10:29 IST
Share News :
ദൂരദര്‍ശന്‍ ന്യൂസിന്റെ ലോഗോയില്‍ മാറ്റം വരുത്തി. കാവി നിറത്തിലുള്ള പുതിയ ലോഗോയാണ് പുറത്തിറക്കിയത്. വലിയ മാറ്റങ്ങളില്ലാത്ത ഡിസൈനില്‍ ലോഗോയുടെയും അക്ഷരങ്ങളുടെയും നിറമാണ് കാവി ആക്കി പരിഷ്‌കരിച്ചിരിക്കുന്നത്. നേരത്തെ ഇത് മഞ്ഞയും നീലയുമായിരുന്നു. ലോഗോയില്‍ മാത്രമാണ് ദൂരദര്‍ശന്‍ മാറ്റം വരുത്തിയിട്ടുള്ളൂവെന്നും തങ്ങളുടെ മൂല്യങ്ങള്‍ പഴയപടി തുടരുമെന്നും ഡിഡി ന്യൂസിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വ്യക്തമാക്കി. കൃത്യവും സത്യസന്ധവുമായ വാര്‍ത്തയാണ് തങ്ങള്‍ മുന്നിലെത്തിക്കുന്നതെന്നും പോസ്റ്റില്‍ പറയുന്നു. പുതിയ രൂപവും ഭാവവുമായി സത്യത്തിന്റെയും ധീരതയുടെയും പത്രപ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ഡിഡി ന്യൂസിന്റെ ഡയറക്ടര്‍ ജനറല്‍ എക്‌സ് പോസ്റ്റില്‍ പ്രതികരിച്ചു.‘മൂല്യങ്ങൾ പഴയത് തന്നെയാണെങ്കിലും പുതിയ രൂപത്തിൽ ഞങ്ങളെ കാണാം. ഇതുവരെ കാണാത്ത വാർത്താ യാത്രയ്ക്ക് തയ്യാറാകൂ’ എന്ന അടിക്കുറിപ്പോടെയാണ് എക്സിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിഡി ചാനലിന്റെ സമൂഹമാദ്ധ്യമപേജുകളിലും ഈ മാറ്റം വരുത്തിയിട്ടുണ്ട്. വേഗതയേക്കാൾ കൃത്യതയും അവകാശവാദങ്ങളേക്കാൾ വസ്‌തുതയും സെൻസേഷനലിസത്തേക്കാൾ സത്യവും നൽകാൻ ഡിഡി ന്യൂസിന് സാധിക്കുമെന്നും പോസ്റ്റിൽ പറയുന്നു. ഡിഡി ന്യൂസിന്റെ സ്റ്റുഡിയോയും സാങ്കേതിക വിദ്യയും ഉൾകൊള്ളുന്ന 53 സെക്കൻഡ് വീഡിയോയ്ക്ക് അവസാനമാണ് പുതിയ ലോഗോ അവതരിപ്പിക്കുന്നത്.ലോഗോയില്‍ മാത്രമല്ല ചാനലിന്റെ സ്‌ക്രീനിങ് നിറവും കാവിയാക്കിയിട്ടുണ്ട്. അതേസമയം ലോഗോ മാറ്റത്തിനെതിരെ സോഷ്യല്‍ മിഡിയയില്‍ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ലോഗോ മാറ്റിയത് സംഘപരിവാറിനുവേണ്ടിയാണെന്നും ഡിഡി ന്യൂസ് എന്ന പേരുമാറ്റി ബിജെപി ന്യൂസ് എന്നാക്കിക്കൂടെയെന്നും എക്‌സ് പോസ്റ്റുകളുണ്ട്.
Follow us on :
Tags:
More in Related News
Please select your location.