Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെള്ളൂർ കെ പി പി എല്ലിൽ നിന്നുള്ള മാലിന്യപ്രശ്നം; എൽ ഡി എഫ് ജനപ്രതീനിധികളുടെ നേതൃത്വതിൽ കമ്പനി ഗേറ്റിന് മുൻപിൽ പ്രതിക്ഷേധ ധർണ്ണ നടത്തി.

26 Aug 2024 17:33 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂരിലെ കേരള പേപ്പർ പ്രൊഡക്ടസ് ലിമിറ്റഡ് (KPPL) കമ്പനി തൊട്ടിലൂടെ മൂവാറ്റുപുഴ ആറ്റിലേക്ക് മലിനജലം പുറം തള്ളുന്നത് അവസാനിപ്പിക്കുക, ഇ എസ് പി പ്രവർത്തിപ്പിക്കാതെ വായുവിലൂടെ കൽക്കരി വേസ്റ്റ് പുറം തള്ളുന്നത് നിർത്തലാക്കുക വെള്ളൂർ ഗ്രാമപഞ്ചായത്തിന്റെയും ജനങ്ങളുടെയും നിരന്തര ആവശ്യത്തെ പരിഗണിക്കാതെ മാനേജ്‍മെന്റിന്റെ നിലപാടുകൾക്കെതിരെയും

കുറ്റക്കാരായ ജീവനക്കാർക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എൽ ഡി എഫ് ജനപ്രതീനിധികളുടെ നേതൃത്വതിൽ പ്രതിഷേധ ധർണ്ണ നടത്തി.

KPPL ഗേറ്റിന് മുൻപിൽ നടത്തിയ പ്രതിക്ഷേധ ധർണ്ണയിൽ വെള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ സോണിക അധ്യക്ഷത വഹിച്ചു. സിപിഎം ഏരിയ സെക്രട്ടറി കെ.ശെൽവരാജ് ധർണ്ണാ സമരം ഉദ്ഘാടനം ചെയ്തു. എൽ ഡി എഫ് നേതാക്കളായ സാബു പി.മണലോടി, എം.പി ജയപ്രകാശ്, കെ. ഡി വിശ്വനാഥൻ, ഡോ.സി.എം കുസുമൻ, ലൂക്ക് മാത്യൂ, സുകന്യ സുകുമാരൻ, പി.പ്രീതി, പി.കെ ആനന്ദവല്ലി ,ടി.വി ബേബി, ടി.വി രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News