Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jul 2024 16:22 IST
Share News :
മലപ്പുറം : നിപ രോഗലക്ഷണവുമായി ഒരാൾ കൂടി ചികിത്സയിൽ. മലപ്പുറം സ്വദേശിയായ അറുപത്തിയെട്ടുകാരനെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നിപ ബാധിച്ച് മരിച്ച 14 വയസുകാരന്റെ വീടിന് രണ്ട് കിലോമീറ്റർ അകലെ താമസിക്കുന്ന 68 കാരനെയാണ് കോഴിക്കോട്ടേക്ക് മാറ്റിയത്. ഇയാൾ നിലവിൽ ഐസിയുവിൽ തുടരുകയാണ്. സാംപിൾ പുണെയിലേക്ക് പരിശോധനയ്ക്കായി അയച്ചു.
അതേ സമയം മരിച്ച 14കാരനുമായി സമ്പര്‍ക്കം ഉണ്ടായ 4 പേർ രോഗ ലക്ഷണങ്ങളുമായി ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനക്ക് അയച്ചു. ക്കഴിഞ്ഞ 15ആം തീയതി മുതല്‍ രോഗലക്ഷണങ്ങള്‍ കണ്ട കുട്ടിയെ ആദ്യം പാണ്ടിക്കാട്ടെ ക്ളിനിക്കിലും പിന്നീട് രണ്ട് സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ച ശേഷമാണ് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചത്. ഇവിടെ വെച്ച് നിപാ ലക്ഷണങ്ങളാണ് കുട്ടിക്കുളളതെന്ന് ആരോഗ്യപ്രവർത്തകർ കണ്ടെത്തുകയായിരുന്നു. മരിച്ച കുട്ടിയുടെ കബറടക്കം മലപ്പുറത്ത് വച്ച് നടക്കും. ജില്ലാ കലക്ടർ കുട്ടിയുെട മാതാപിതാക്കളുമായി നടത്തിയ ചർച്ചയിലാണ് സംസ്കാരം മലപ്പുറത്ത് വച്ച് നടത്താൻ തീരുമാനിച്ചത്.
മലപ്പുറം ജില്ലയിലെ ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. കടകൾ രാവിലെ 10 മണി മുതൽ 5 മണി വരെ മാത്രമേ പ്രവർത്തിക്കാവൂ. വിവാഹ ചടങ്ങുകൾക്ക് 50 പേർ മാത്രം പങ്കെടുക്കണമെന്നും നിർദേശം നിർദേശമുണ്ട്.
Follow us on :
Tags:
More in Related News
Please select your location.