Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊരേച്ചാല്‍ തൃക്കാര്‍ത്തിക ബ്രോഷര്‍ പ്രകാശനം ചെയ്തു

17 Dec 2024 18:07 IST

കൊടകരീയം നാട്ടുവാര്‍ത്ത

Share News :

കൊരേച്ചാല്‍ തൃക്കാര്‍ത്തിക ബ്രോഷര്‍ പ്രകാശനം ചെയ്തു

കോടാലി: അടുത്തമാസം പത്തിന് നടക്കുന്ന കൊരേച്ചാല്‍ ശ്രീ ദുര്‍ഗ കിരാതപാര്‍വതി ക്ഷേത്രത്തിലെ തൃക്കാര്‍ത്തിക മഹോത്സവത്തിന്റെ ഭാഗമായി പുറത്തിറക്കിയ ബ്രോഷര്‍ തൃപ്രയാര്‍ ശ്രീരാമക്ഷേത്രം മേല്‍ശാന്തി അഴകത്ത് മനയ്ക്കല്‍ രാമന്‍ നമ്പൂതിരി പ്രകാശനം ചെയ്തു. ക്ഷേത്രം ജീവനക്കാരി കോട്ടില്‍ അമ്മിണി കൊച്ചുരാമന്‍ ഏറ്റുവാങ്ങി. ക്ഷേത്രം ട്രസ്റ്റ് പ്രസിഡന്‍ര് കൊച്ചുണ്ണി കര്‍ത്താ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കടുപ്പശ്ശേരി ക്കാരന്‍ ,ട്രഷറര്‍ ഷനോജ് വെട്ടിയാട്ടില്‍ , മേല്‍ശാന്തി വെങ്ങിഴിശ്ശേരി പുരുഷോത്തമന്‍, കമ്മിറ്റി അംഗം രാമന്‍ തയ്യില്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ജയന്‍ തുരുത്തുമ്മല്‍, കണ്‍വീനര്‍ രമേഷ് പാറമേക്കാടന്‍, ഭഗ്‌നിമണ്ഡല്‍ കമ്മിറ്റി പ്രസിഡന്റ് സരസ സുരേഷ്, ട്രഷറര്‍ വത്സ തച്ചപ്പിള്ളി എന്നിവര്‍ സംസാരിച്ചു. ക്ഷേത്രം ജീവനക്കാരായ നാരായണന്‍ കുട്ടി കരുമാലി ,അമ്മിണി കൊച്ചുരാമന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

Follow us on :

More in Related News