Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Apr 2024 12:26 IST
Share News :
വൈക്കം: ഓൺലൈൻ വ്യാപാരം ഉൾപ്പടെ
വ്യാപാരികൾ അഭിമുഖീകരിക്കുന്ന നിരവധി വിഷയങ്ങൾ സർക്കാരിന് മുന്നിൽ അവതരിപ്പിച്ചെങ്കിലും പ്രശ്നം ഇപ്പോഴും സങ്കീർണ്ണമായി നില നിൽക്കുകയാണെന്നും തകർന്നു കൊണ്ടിരിക്കുന്ന ചെറുകിട വ്യാപാര മേഖലയെ പിടിച്ചു നിർത്താൻ സാഹചര്യം സൃഷ്ടിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡൻ്റ് എം.കെ. തോമസുകുട്ടി അഭിപ്രായപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീതാറാം ഓഡിറ്റോറിയത്തിൽ നടന്ന പൊതുയോഗത്തിൽ യൂണിറ്റ് പ്രസിഡന്റ് പി.ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. എം.ആർ റജി, പി.കെ ജോൺ, എൻ.ജി ബാലചന്ദ്രൻ ,എം. എ അഗസ്റ്റിൻ, ഓമനമുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു. വൈക്കത്ത് പുതിയതായി വ്യാപാരി വ്യവസായികൾ പണിയുന്ന ഓഫീസ് കെട്ടിടത്തിൻ്റെ ഫോട്ടോ അനാച്ഛാദനവും തുടർന്ന് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു.
Follow us on :
Tags:
More in Related News
Please select your location.