Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Nov 2024 18:05 IST
Share News :
പറവൂർ: തണൽ മരങ്ങൾ വെട്ടിനുറുക്കി പാതയരികിൽ കൂട്ടിയിട്ട് തടസം സൃഷ്ടിച്ച ശേഷം അനധികൃത പാർക്കിംഗിൻ്റെ പേരിൽ പോലീസ് പിഴ ഈടാക്കുന്നതിൽ പ്രതിഷേധം.
പറവൂർ - ചെറായി റോഡിൽ ശ്രീ വെങ്കിടേശ്വര ഹാളിനു സമീപം പാർക്കിംഗിന് അനുവദിച്ചിരിക്കുന്ന സ്ഥലത്താണ് റോഡരികിലുണ്ടായിരുന്ന തണൽ മരങ്ങൾ മുറിച്ചു കൂട്ടിയിട്ടിരിക്കുന്നത്. മൂന്നു മാസത്തോളമായി വാഹനങ്ങൾക്കും യാത്രക്കാർക്കും തടസം സൃഷ്ടിക്കുന്ന ഇവനീക്കം ചെയ്യാൻ അധികാരികൾ തയ്യാറായിട്ടില്ല. സമീപവാസികൾ പരാതി പറയുമ്പോൾ നഗരസഭയും പൊതുമരാമത്തുവകുപ്പും പരസ്പരം പഴിചാരുകയാണ്. ഇതിനിടയിലാണ് പോലീസ് വകുപ്പിൻ്റെ പിഴശിക്ഷ. സമീപത്തെ വ്യാപാരസ്ഥാപനങ്ങളിലേക്കും മറ്റും എത്തുന്നവർ റോഡരികിൽ വാഹനം പാർക്കു ചെയ്താൽ അനധികൃത പാർക്കിംഗിന് പോലീസ് പിഴയടക്കാൻ നോട്ടിസ് നൽകും. ഉദ്യോഗസ്ഥരുടെ അനാസ്ഥകൊണ്ട് നാട്ടുകാർ പിയൊടുക്കേണ്ട അവസ്ഥക്കെതിരെ പ്രതിഷേധം ശക്തമാണ്.
Follow us on :
Tags:
More in Related News
Please select your location.