Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jan 2025 20:33 IST
Share News :
വൈക്കം: ചെമ്പ് ഗ്രാമ പഞ്ചായത്തും ചെമ്പിലരയൻബോട്ട് ക്ലബ്ബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെമ്പിലരയൻജലോത്സവം ജനുവരി 19 ന് മുറിഞ്ഞപുഴയിൽ നടക്കും. ഇതോടനുബന്ധിച്ച് ജലോത്സവത്തിന്റെ സംയുക്ത യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ ഉദ്ഘാടനം ചെയ്തു. വർക്കിങ് പ്രസിഡന്റ് എസ്. ഡി സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ കെ. കെ രമേശൻ, ചീഫ് അമ്പയർ കുമ്മനം അഷ്‌റഫ്, ട്രഷറർ കെ. എസ് രത്നാകരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ രാഗിണി ഗോപി, ഉഷപ്രസാദ്, ലത അനിൽകുമാർ, നിഷാബിജു, രമണി മോഹൻദാസ്, ബ്രഹ്മമംഗലം സ്കൂൾ മാനേജർ
ടി. ആർ സുഗതൻ, പി. എ രാജപ്പൻ, പി.ജി രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ജലോത്സവത്തോടനുബന്ധിച്ച്
സാംസ്‌കാരികഘോഷയാത്ര,കുടുംബ ശ്രീയുടെ നേതൃത്വതിൽ ഉൽപ്പന്ന പ്രദർശനവും നാട്ടു ചന്തയും വഞ്ചിപ്പാട്ട്മത്സരവും , ജലഘോഷയാത്രയും നടത്തുന്നതിന് യോഗം തീരുമാനിച്ചു.വിവിധ ജില്ലകളിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.
Follow us on :
Tags:
More in Related News
Please select your location.