Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളിങ് ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ - ഇഡിസി വോട്ട്: ഫോമുകൾ എട്ടിനും ഒമ്പതിനും വിതരണം ചെയ്യും

07 Apr 2024 21:27 IST

CN Remya

Share News :

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിങ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പോസ്റ്റൽ വോട്ടിനുള്ള ഫോമുകൾ ഏപ്രിൽ 8നും 9നും ജില്ലയിലെ വിവിധ പരിശീലന കേന്ദ്രങ്ങളിൽ വിതരണം ചെയ്യും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചു വരെയാണ് വിതരണം. പോസ്റ്റൽ വോട്ടിനായുള്ള ഫോറം 12 ഉം ഇലക്ഷൻ ഡ്യൂട്ടി സർട്ടിഫിക്കറ്റ് (ഇഡിസി) ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഫോറം 12 എ യും  ആണ് വിതരണം ചെയ്യുക. ഫോമുകൾ കൈപ്പറ്റുന്നതിനായി പോളിങ് ഉദ്യോഗസ്ഥർ അവരുടെ പോസ്റ്റിംഗ് ഓർഡറും  തെരഞ്ഞടുപ്പ് തിരിച്ചറിയൽ കാർഡും ഹാജരാക്കണം.

ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. രണ്ടാംഘട്ട പരിശീലന ദിവസങ്ങളിൽ പോസ്റ്റൽ വോട്ട് ചെയ്യുന്നതിനുള്ള സൗകര്യം പരിശീലന കേന്ദ്രങ്ങളിൽ ക്രമീകരിക്കും. ഏപ്രിൽ 26 ന് തെരഞ്ഞെ

ടുപ്പ് ഡ്യൂട്ടിയുള്ള മറ്റ് ഉദ്യോഗസ്ഥർക്കും അനുദ്യോഗസ്ഥർക്കും(ഡ്രൈവർമാർ, വീഡിയോഗ്രാഫർമാർ തുടങ്ങിയവർ) പരിശീലന കേന്ദ്രങ്ങളിൽ ഏപ്രിൽ എട്ട്, ഒമ്പത് തീയതികളിൽ 12, 12 എ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസരമുണ്ടായിരിക്കുമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു.

പരിശീലനകേന്ദ്രങ്ങൾ നിയമസഭാമണ്ഡലം തിരിച്ച് ചുവടെ: പാലാ നിയമസഭാമണ്ഡലം: പാലാ സെന്റ് വിൻസെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ. കടുത്തുരുത്തി: കുറവിലങ്ങാട് ദേവമാതാ കോളജ്. വൈക്കം: സത്യാഗ്രഹ സ്മാരക ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വൈക്കം. ഏറ്റുമാനൂർ: മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്‌കൂൾ. കോട്ടയം: സി.എം.എസ്. കോളജ് കോട്ടയം. പുതുപ്പള്ളി: മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ കോട്ടയം. ചങ്ങനാശേരി: സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ ചങ്ങനാശേരി. കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി. പൂഞ്ഞാർ: സെന്റ് ഡൊമിനിക്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞിരപ്പള്ളി.

Follow us on :

More in Related News