Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2024 12:56 IST
Share News :
മുക്കം:മഞ്ഞുമലകളും, താഴ് വരകളുടെയുടെയും ദൃശ്യവിരുന്നിൽ തണുപ്പിനെ പുണരാൻ കൊടൈക്കനാലിലേക്ക് സഞ്ചാരികളുടെ വൻ തിരക്കേറുന്നു. വേനൽച്ചൂടിൽ ചുട്ടുപൊള്ളുമ്പോഴും തണുപ്പ് വിട്ട് പിരിയാത്ത ലോക വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാൽ ഹിൽ സ്റ്റേഷനിലേക്ക് സഞ്ചാരികളുടെ പ്രവാഹം സാധാരണ ഡിസംമ്പർ മുതൽ ജനുവരി വരെയാണ് കൊടൈക്കനാലിൻ്റെ ഏറ്റവും സുന്ദരമായ സീസൺ. എന്നാൽ വേനൽ ചൂടിൽ ആശ്വാസം കണ്ടെത്തി കേരളത്തിൽ നിന്ന് സഞ്ചാരികളുടെ വരവും വർദ്ധിച്ചിരിക്കയാണ്.. തമിഴ്നാട് സംസ്ഥാനത്തെ ദിണ്ടിഗൽ ജില്ലയിലാണ് ലോക ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമായ കൊടൈക്കനാൽ സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 7000 അടി ഉയരത്തിലാണ്. ഇടുക്കി ഇരവിപുരം രാജമല കഴിഞ്ഞാൽ കോടമഞ്ഞിൽ കു റിഞ്ഞിപ്പുക്കൾ വിടർന്ന് പരിലസിക്കുന്ന പ്രദേശമാണ് കൊടൈക്കനാലിലെ മലയ്ക്ക് പുറം..പൊള്ളാച്ചി പട്ടണത്തിൽ നിന്ന് വീതി കുറഞ്ഞ പാതയിലൂടെ 45 കിലോമീറ്റലേറെ ചുരം വഴിയിലൂടെ കൊടൈക്കനാൽ യാത്ര ഏതൊരു സഞ്ചാരിയുടെ മനം കുളിർക്കും. കാടിൻ്റെ ഇരുണ്ട പച്ചപ്പും, മുള, ഈറ്റക്കാടുകളെ തലോടിയെത്തുന്ന കുളിർ കാറ്റും യാത്രയെ കോരിതരിപ്പിക്കും. വഴിയരികിൽ വർണ്ണ വിസ്മയം തീർക്കുന്ന കാട്ട് കോഴികളുടെ ഉലാത്തലും വശ്യമാണ്. കൊടൈക്കനാലിലെ ആദ്യ കാഴ്ച്ച സിൽവർ കാസ് കേഡാണ്. മഞ്ഞും, മാമലകളും ഒപ്പം തണുപ്പും അതേ സമയം 150 അടി താഴ്ച്ചയിലേക്കുള്ള വെള്ളച്ചാട്ടവും സഞ്ചാരികൾക്ക് ആവേശത്തിൻ്റെ അലയിളക്കം സൃഷ്ടിക്കും. അതേ സമയം കൊടൈക്കനാൽ തടാകം സഞ്ചാരികളെ ആകർഷകമാക്കുന്ന സുപ്രധാന കാഴ്ച്ചയാണ് .തടാകത്തിൽ പെഡൽ ബോട്ടുകൾ സഞ്ചാരികൾക്കായി ഒരുക്കിയിരിക്കയാണ്. തടാകത്തിന് ചുറ്റും കറങ്ങാൻ ഒരേ നിരയിൽ മൂന്നും നാലും പെഡലുകൾ സംവിധാനിച്ച നീളമുള്ള ഒട്ടേറെ സൈക്കിളും സഞ്ചാരികൾക്ക് സൗകര്യപ്പെടുത്തിയിട്ടുണ്ട്. തടാകത്തിന് വിളിപ്പാടകലെ ബ്രയാൻ പാർക്ക് മനോഹരമാണ്. വർണ്ണ പൂക്കളുടെ മായാപ്രപഞ്ചം തീർക്കുന്ന ബ്രയാൻ പാർക്ക് സഞ്ചാരികൾക്ക് വിശ്രമകേന്ദ്രവുമാണ്. പൂന്തോട്ടത്തിൽ ക്യാമറുകളുമായി ഒട്ടേറെ ഫോട്ടോഗ്രാഫർമാരുടെ ആരവമാണ്. പൂക്കളുടെ ദൃശ്യചാരുതയുടെ പശ്ചാതലത്തിൽ സഞ്ചാരികളുടെ ഫോട്ടോകൾ പകർത്തി മിനുട്ടുകൾക്കും നൽകുന്ന സംവിധാനവും ബ്രയാൻ പാർക്കിലെ മറ്റൊരു സവിശേഷത. 'കൊടൈക്കനാലിൽ നിന്ന് പൈൻ മര തോപ്പിലൂടെ പത്ത് കിലോമീറ്റർ സഞ്ചരിച്ചാൽ മോയർ പോയൻ്റിലെത്താം. ചരിത്ര സ്ഥലവും അതി മനോഹരവുമായ വ്യൂ മാണിത്. വാച്ച് ടവ്വറിൽ കയറി മഞ്ഞിൽ പുതപ്പിച്ച താഴ് വരകളുടെ സുന്ദര കാഴ്ച്ചകൾ വീക്ഷിക്കാം. മോയർ പോയൻ്റ് സദാ സഞ്ചാരികളുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ബെരി ജാം തടാകവും സമി പത്താണ്. കൊടൈക്കനാലിലെ അതി മനോഹരമായ പൈൻ ഫോറസ്റ്റ് സഞ്ചാരികളെ ആകർഷകമാക്കുന്നു. സൂര്യകിരണളൈ മറച്ച് പിടിച്ച് തണുപ്പ് വിട്ട് പിരിയാതെ പൈൻ ഫോറസ്റ്റ് സഞ്ചാരികൾക്ക് പുളക കാഴ്ച്ചയാണ്. പതിനഞ്ച് ഇനoപൈൻ മരങ്ങളാൽ സമ്പന്നമായ കാട്ടിൽ കുതിര സവാരിക്കും സൗകര്യമുണ്ട്. ആയിരങ്ങളാണ് പൈൻ ഫോറസ്റ്റിലേക്ക് ഒഴുകിയെത്തുന്നത്. ഗുണ കേവാണ് മറ്റൊരു ആകർഷക കേന്ദ്രം' ഈ വലിയ ഗുഹ സിനിമ നടൻ കമലാസൻ്റെ ചിത്രത്തിലുടെ പ്രസിദ്ധമായത്. കോടമഞ്ഞിൽ കെട്ട് പിണഞ്ഞ വേരുടെ വിസ്മയ കാഴ്ച്ചകൾ സുന്ദരമാണ് . പ്രകൃതി തീർത്ത കുളിർമയോടപ്പം മനോഹരമായ മലനിരകളും, കുന്നിൻ പുറങ്ങളും നിരവധി തടാകങ്ങളുo, കൃഷിയിടങ്ങളുo കൊണ്ട് സമ്പന്നമായ കൊടൈക്കനാൽ സഞ്ചാരികളുടെ ഇഷ്ട വിനോദ സഞ്ചാര കേന്ദ്രമാണ്.
ചിത്രം: പൈൻ ഫോറസ്റ്റിൽ നിന്ന് '
Follow us on :
Tags:
More in Related News
Please select your location.