Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Jun 2024 22:05 IST
Share News :
പേരാമ്പ്ര: തിമിർത്തു പെയ്യുന്ന കനത്തമഴയിലും
തകൃതിയായൊരു കൈപ്പന്തുകളി.പേരാമ്പ്ര നൊച്ചാട് പഞ്ചായത്തിലെ പുറ്റാട് ഗ്രാമത്തിലാണ് മുട്ടോളം വെള്ളത്തിൽ പുതുതലമുറയുടെ കൈപ്പന്തുകളി .
പഴമക്കാർ പറയുന്നത് പോലെ തിരുവാതിര ഞാറ്റുവേലയ്ക്ക് തിരുമുറിയാതെ മഴ പെയ്തില്ലങ്കിലും പ്രദേശത്ത് ഇടയ്ക്ക് ഇടയ്ക്ക് തിമിർത്തു പെയ്യുന്ന പെരു മഴയിലും കൈപ്പന്തുകളിയുടെ ആവേശം ഒട്ടും ചോരാതെ കളിച്ചുല്ലസിക്കുകയാണ് ഒരു കൂട്ടം കുട്ടികൾ .നൊച്ചാട് പഞ്ചായത്തിലെ പുറ്റാട് പ്രദേശത്ത് വെള്ളം നിറഞ്ഞൊഴുകുന്ന വയലിലാണ് ഇത്തരമൊരു കളിയ്ക്ക് വേദിയായത്.
വേനലിൽ കളിച്ചു കൊണ്ടിരുന്ന വയലിൽ നെൽകൃഷിയുടെ സമയമായപ്പോൾ വിത്ത് ഇറക്കിയതോടെയാണ് ഇവർ തൊട്ടടുത്ത പരിമിതമായ മറ്റൊരു സ്ഥലത്തേക്ക് കളി മാറ്റിയത്. മഴ ശക്തമായതോടെ വയൽ നിറഞ്ഞു കവിഞ്ഞൊഴുകാൻ തുടങ്ങി.എന്നാൽ പതിവ് പോലെ വൈകുന്നേരത്തെ കൈപ്പന്തുകളി ഒഴിവാക്കാൻ ഇവർ തയ്യാറായില്ല. വൈകുന്നേരങ്ങളിൽ തിമിർത്തു പെയ്യുന്ന മഴയത്ത് മുട്ടറ്റം വെള്ളം നിറഞ്ഞൊഴുകുന്ന വയലിൽ അവർ പന്തുതട്ടി കളിച്ചു. പ്രദേശത്തെ നിരവധി കുട്ടികൾ വൈകുന്നേരമായാൽ മഴയിലും വെള്ളത്തിലും കൈപ്പന്തുകളിക്കാൻ ഇവിടെ എത്തുക പതിവാണ്.
എത്ര പേരുണ്ടങ്കിലും മഴയിൽ കളിക്കാം.ഇരു കോർട്ടിലുമായി പന്ത്രണ്ടു പേരാണ് കൈപ്പന്തുകളിൽ ഉണ്ടാവേണ്ടത്.എന്നാൽ ഇവരുടെ കളിയിൽ നിയമമൊന്നുമില്ല. എത്ര പേരുണ്ടങ്കിലും കളത്തിലിറങ്ങി കളിക്കാം. കളിയിൽ ഔട്ടും, റൈറ്റും തിരുമാനിക്കുന്നത് കരയിൽ പ്രത്യേക അടയാളം വെച്ച് അതിനു നേരെ വെള്ളത്തിൽ കോർട്ടിൻ്റെ ലൈൻ കണക്കാക്കിയാണ്. മഴയത്ത് വെള്ളത്തിൽ കളിക്കുന്നത് കൊണ്ടു വേഗത്തിൽ നീങ്ങി പന്ത് എടുക്കാനും സാധിക്കില്ല. അതു കൊണ്ട് തന്നെ കൂടുതലാളുകൾക്ക് ഒരു കോർട്ടിൽ കളിക്കാനും
പറ്റും. പന്ത് എടുക്കുമ്പോഴോ നീങ്ങുമ്പോഴൊ എങ്ങനെ വീണാലും വെള്ളത്തിലായതു കൊണ്ട് പരിക്കുപറ്റുമെന്ന പേടിയും ഇവർക്കില്ല. നീന്തലിലും അതി വിദഗ്ദ്ധദ്ധൻമാരാണ് ഇവർ. പന്തുകളിയുടെ ആവേശത്തിൽ വെയിലും മഴയും ഞങ്ങൾക്ക് ഒരു പോലെയാണെന്നാണ് ഇവർ സാക്ഷ്യപ്പെടുത്തുന്നത്. കളി തന്നെയാണ് ഇവരുടെ ലഹരി.
Follow us on :
Tags:
More in Related News
Please select your location.