Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് എൽ ഡി.എഫ് ബൗജന മാർച്ച് നാളെ

11 Apr 2024 14:39 IST

UNNICHEKKU .M

Share News :

 

മുക്കം:   കാരശ്ശേരി കുടുംബാരോഗ്യകേന്ദ്രം തകർക്കാനുള്ള,,മെഡിക്കൽ ഓഫീസർ എൽ. എഛ്, ഐ(LHI) ഗൂഢാലോചന ആരോപിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക്ബഹുജന മാർച്ച് സംഘടിപ്പിക്കുന്നു. മെഡിക്കൽ ഓഫീസറുടെ അപക്വമായ തീരുമാനത്തിന്റെ ഫലമായി ആശുപത്രി പ്രവർത്തനം ആകെ താറുമാറായിരിക്കയാണ്. ആറുമണിവരെ പ്രവർത്തിക്കേണ്ട ആശുപത്രി പലപ്പോഴും പ്രവർത്തിക്കുന്നില്ല, മെഡിക്കൽ ഓഫീസറും മറ്റൊരു ഡോക്ടറും തമ്മിൽ നിരന്തരം രോഗികളുടെ മുമ്പിൽവെച്ച് പോലും വാക്കേറ്റം പതിവായിരിക്കയാണ്. രോഗികളെ ചികിത്സിക്കാനാവശ്യമായ കാര്യങ്ങൾ ഒന്നും തന്നെ നടക്കുന്നില്ലെന്നതാണ് പരക്കെയുള്ള ആരോപണം, നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി പുതിയ മെഡിക്കൽ ഓഫീസറുടെ വരവോടെ ആകെ താളം തെറ്റിയിരിക്കുകയാളം, 300 ഓളം രോഗികൾ ദിവസേന'ഒ.പ്പിയിൽ എത്തുന്നുണ്ട്. ഇപ്പോൾ വിരൽ എണ്ണാവുന്ന ഇടത്തേക്ക് മാറി, മുഴുവൻ ജീവനക്കാരുള്ള ആശുപത്രി രോഗികൾക്ക് ഗുണമില്ലാത്ത രൂപത്തിൽ മാറി കഴിഞ്ഞു, ഫീൽഡ് വിഭാഗം ജീവനക്കാരെ തമ്മിലടിപ്പിക്കാനും മെഡിക്കൽ ഓഫീസറും, പി എഛ്. നും( phn)ശ്രമിക്കുന്നു ആശാവർക്കർമാരെ വളരെ മോശമായ രൂപത്തിൽ അഭിസംബോധന ചെയ്യുന്നു, ഷുഗർ രോഗികൾ ഉൾപ്പെടെയുള്ളവർക്ക്, ഇത്രകാലവും ഞായറാഴ്ചയും വിതരണം ചെയ്തു കൊണ്ടിരുന്ന മരുന്ന് കൊടുക്കാൻ തയ്യാറാവുന്നില്ല, ഗ്രാമപഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടർ മാത്രമാണ് രോ ഗികളുടെ ഏക ആശ്രയം, ആശുപത്രിയെ തകർക്കാൻ ശ്രമിക്കുന്ന മെഡിക്കൽ ഓഫീസറെയും ലേഡി ഹെൽത്ത് ഇൻസ്പെക്ടറെയും അടിയന്തരമായി മാറ്റി ആശുപത്രിയുടെ സുഖമായ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകണമെന്ന് ഇടതുപക്ഷ മുന്നണി ആവശ്യപ്പെടുന്നത്. ഈ ആവശ്യം ഉന്നയിച്ച് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സമരത്തിൽ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാർ, ഇടതുപക്ഷ മുന്നണിയുടെ നേതാക്കൾ തുടങ്ങിയവർ ബഹുജന മാർച്ചിൽ പങ്കെടുക്കും.

ചിത്രം: കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രം.

Follow us on :

More in Related News