Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2025 19:12 IST
Share News :
വൈക്കം: ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലഘട്ടത്തിൽ അധ:സ്ഥിത ജനവിഭാഗങ്ങളുടെ സർവ്വോന്മുഹമായ ഉന്നമനത്തിനായി മഹാത്മ അയ്യങ്കാളി നടത്തിയ പോരാട്ടമാണ് ഇന്ന് നാം അനുഭവിക്കുന്ന വിദ്യാഭ്യാസ സ്വാതന്ത്രമെന്ന് കെ പി എം എസ് ജില്ലാ പ്രസിഡന്റ് കെ. പി ഹരി അഭിപ്രായപ്പെട്ടു. വൈക്കം തെക്കേനട ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന അയ്യങ്കാളി അനുസ്മരണവും സെമിനാർ അവതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടികൾ വരച്ച അയ്യങ്കാളിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് അനുസ്മരണ ചടങ്ങ് ആരംഭിച്ചത്. പി റ്റി എ പ്രസിഡന്റ് സജിത മനോജ് അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോൺ. എഫ്,
കെ പി എം എസ് വൈക്കം യൂണിയൻ സെക്രട്ടറി എം. കെ രാജു, യൂണിയൻ പ്രസിഡൻ്റ് അശോകൻ, സി. പി കുഞ്ഞൻ, അധ്യാപിക നിഷ റ്റി. ആർ, ഹെഡ്മിസ്ട്രസ്സ് സിനിമോൾ. റ്റി തുടങ്ങിയവർ പ്രസംഗിച്ചു. ഒൻപതാം ക്ലാസ്സ് പാഠപുസ്തകത്തിന്റെ ഭാഗമായാണ് കുട്ടികൾ സെമിനാർ അവതരിപ്പിച്ചത്. വില്ലുവണ്ടിയിലെ വീരഗാഥ എന്ന വിഷയത്തെ ആസ്പദമാക്കി ജോൺ ജിമ്മി, സാരംഗ് പി പ്രസാദ് എന്നീ വിദ്യാർത്ഥികൾ സെമിനാർ അവതരിപ്പിച്ചു. കുട്ടികൾ വരച്ച അയ്യങ്കാളിയുടെ ചിത്രങ്ങളും ഏറെ ശ്രദ്ധേയമായി.
Follow us on :
Tags:
More in Related News
Please select your location.