Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Jul 2024 20:34 IST
Share News :
വൈക്കം: പച്ചക്കറിയുടെ കാര്യത്തിൽ നമ്മൾക്ക് സ്വയം പര്യാപ്തത നേടാൻ സാധിക്കുമെന്നും ഓരോ വീടും ഇക്കാര്യത്തിൽ സ്വയം പര്യാപ്തമാകണമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അഭിപ്രായപ്പെട്ടു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയ കൃഷിയായ നിറവിന്റെ നാലാം ഘട്ടം ഉദ്ഘാടനവും കഴിഞ്ഞവർഷം മികച്ച രീതിയിൽ കൃഷി ചെയ്ത ഗ്രൂപ്പുകൾക്കും വിദ്യാലയങ്ങൾക്കും ഉദ്യോഗസ്ഥർക്കുമുള്ള പുരസ്കാരവിതരണവും നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വിഷമില്ലാത്ത ഭക്ഷണത്തിനുവേണ്ടി നമ്മൾ ശ്രമിക്കേണ്ട കാലമാണിത്. എല്ലാം വാങ്ങിക്കാം എന്ന് വെച്ചാൽ രോഗങ്ങളും സൗജന്യമായി കൂടെ പോരുമെന്നും മന്ത്രി പറഞ്ഞു.
വൈക്കം ബ്ളോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സി. കെ ആശ എംഎൽഎ അധ്യക്ഷത വഹിച്ചു. കൃഷിക്കൂട്ടം മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ കൈമാറ്റം പ്രിൻസിപ്പൽ കൃഷി ഓഫീസർ സൂസമ്മ ജോർജ് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കെ രഞ്ജിത്ത്, വൈസ് പ്രസിഡൻ്റ് സുലോചന പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എസ് പുഷ്പമണി, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ പി. കെ ആനന്ദവല്ലി , കെ. ആർ ഷൈലകുമാർ, വൈക്കം ബ്ളോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ എസ് ഗോപിനാഥൻ, എം കെ റാണി മോൾ, സുജാത മധു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എ കെ ശീമോൻ, എസ്. മനോജ് കുമാർ, ജസീല നവാസ്, രേഷ്മ പ്രവീൺ, ഓ എം ഉദയപ്പൻ, സലീല ടീച്ചർ, വീണ, എസ് ബിന്ദു, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ഷേർളി സക്കറിയ, പി പി ശോഭ, വൈക്കം ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. അജിത്ത്, എ. ഡി. എ: സി കെ. സിമ്മി എന്നിവർ പങ്കെടുത്തു..
Follow us on :
Tags:
More in Related News
Please select your location.