Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് വടകര നോർത്ത് എസ് എൻ ഡി പി ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുവിൻ്റെ 97-ാമത് മാഹാസമാധി ആചരിച്ചു.

21 Sep 2024 15:44 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചന്ദ്രയാൻ ദൗത്യം ഉൾപ്പടെ അഭിമാനകരമായ പല നേട്ടങ്ങളും രാജ്യം കൈവരിക്കുമ്പോഴും വിദ്യകൊണ്ട് വിമോചിതരാകാൻ പഠിപ്പിച്ച ഗുരുവിൻ്റെ നാട്ടിൽ വേണ്ട രീതിയിലുള്ള അറിവ് നേടാൻ കഴിയാത്തത് മൂലം വൃദ്ധസദനങ്ങളുടെ എണ്ണം കൂടി വരുന്നതായും മനുഷ്യൻ സഹജീവിയെ കൊല്ലുന്നതലത്തിലേക്ക് മാറിയെന്നും ഗുരു വാക്യങ്ങൾ ഉൾക്കൊള്ളാൻ കഴിഞ്ഞാൽ മാത്രമെ ഇതിന് മാറ്റം വരുകയുള്ളു എന്നും പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകനും തിരക്കഥാകൃത്തുമായ ഡോ.ജി വേണുഗോപാൽ അഭിപ്രായപ്പെട്ടു. എസ് എൻ ഡി പി യോഗം 3457-ാം നമ്പർ വടകര നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീ നാരായണ ഗുരുവിൻ്റെ 97-ാമത് മാഹാസമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാഖാ പ്രസിഡൻ്റ് വി.വി വേണപ്പൻ അധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി സജീവ് നിരപ്പത്ത്, ശാഖാ വൈസ് പ്രസിഡന്റ് എം.കെ അനിൽകുമാർ, അഡ്വ.കെ.എസ് ശ്രീനിവാസൻ ,സന്തോഷ് മാവുങ്കൽ ,പൊന്നമ്മ മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു.ചടങ്ങിൽ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം ചെയ്തു. മഹാ ഗുരുപൂജ, സമൂഹപ്രാർത്ഥന, സമുഹ സദ്യ, ഉപവാസ പ്രാർത്ഥനാ സമർപ്പണം എന്നിവയോടെയാണ് സമാധി ദിനാചരണം സമാപിച്ചത്.

Follow us on :

More in Related News