Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇരിങ്ങാലക്കുട കെഎസ്ആർടിസി സബ് ഡെപ്പോ നിർത്തലാക്കുന്നതിനെതിരെ - കേരള കോൺഗ്രസ്സ് ധർണ്ണ

02 Jun 2024 21:40 IST

WILSON MECHERY

Share News :


          ഇരിങ്ങാലക്കുട കെഎസ്ആർടിസിയിൽ ഒട്ടനവധി സർവ്വീസുകൾ നിർത്തലാക്കിയതായും അതിന്റെ പേരിൽ രൂക്ഷമായ യാത്രാ പ്രതിസന്ധി ജനങ്ങൾ അഭിമുഖീകരിക്കുന്നതായും കേരള കോൺഗ്രസ്. . സബ് ഡിപ്പോയായി ഉയർത്തിയ സ്ഥാപനം ഇപ്പോൾ അടച്ചുപൂട്ടലിലാണെന്നും പാർട്ടി ഇതിനെതിരെ പ്രതിഷേധിക്കുന്നതായും കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. ഇതിനെതിരെ .ഇരിങ്ങാലക്കുട കേരള കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. ഇന്ന് രാവിലെ 10.30 നു ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡ് പരിസരത്ത് കേരള കോൺഗ്രസ്സ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ തോമസ് ഉണ്ണിയാടൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡൻ്റ് റോക്കി ആളൂക്കാരൻ അധ്യക്ഷത വഹിച്ചു .സംസ്ഥാന ജനറൽ സെക്രട്ടറി മിനി മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി മാരായ പി.ടി.ജോർജ്,സിജോയ് തോമസ് ,എം. കെ.സേതുമാധവൻ,നിയോജക മണ്ഡലം വനിത കോണ്ഗ്രസ് പ്രസിഡൻ്റ് മാഗി വിൻസെൻ്റ്,കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ, നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് അഡ്വ. ഷൈനി ജോജോ, ഓഫീസ് ചാർജ് സെക്രട്ടറി ശങ്കർ പഴയാറ്റിൽ ,മണ്ഡലം പ്രസിഡൻ്റുമാർ,നിയോജക മണ്ഡലം ഭാരവാഹികൾ,മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു

Follow us on :

More in Related News