Sun Jun 1, 2025 2:50 AM 1ST
Location
Sign In
28 Dec 2024 19:24 IST
Share News :
ഇടുക്കി: വണ്ടന്‍മേട്ടില്‍ നിന്നും ഏലക്കാ കയറ്റി വരികയായിരുന്ന ലോറിയില്‍ നിന്നും ഏലക്കാ മോഷണം നടത്തിയ മൂവര്‍ സംഘം പോലീസ് പിടിയില്‍. മധുര സ്വദേശികളും നിരവധി മോഷണ കേസുകളില്‍ പ്രതികളുമായ ജയകുമാര്‍, പ്രസാദ്, കനകരാജ് എന്നിവരാണ് കുമളി പോലീസിന്റ പിടിയിലായത്. ലോറിക്ക് മുകളില്‍ കയറിയ മോഷ്ടാക്കളില്‍ ഒരാള്‍ ലോറിയില്‍ നിന്നും ഏലക്കാ ചാക്കുകള്‍ പുറത്തേക്കിടും.
ലോറിയെ വാനുമായി പിന്തുടരുന്ന കൂട്ടു മോഷ്ടാക്കള്‍ വാനിലേക്ക് ഏലക്കാ കയറ്റുന്നതായിരുന്നു മോഷണ രീതി. ആറാം മൈലിനും മൂന്നാം മയിലിനും ഇടയില്‍ വച്ചാണ് മോഷണം നടത്തിയത്. മുന്നിലും പിന്നിലുമായാണ് ഏലക്കാ ലോറികള്‍ പോയത്. മുന്നില്‍ പോകുന്ന ലോറിയില്‍ നിന്നും മോഷ്ടാവ് ഏലക്കാ ചാക്കുകള്‍ റോഡിലേക്ക് തളളുന്നത് പിന്നിലുള്ള ലോറി ഡ്രൈവറുടെ ശ്രദ്ധയില്‍ പെടുകയും വെളിച്ചമുള്ള സ്ഥലം നോക്കി ഡ്രൈവര്‍ ലോറി നിര്‍ത്തി വിവരം പോലീസില്‍ അറിയിക്കുകയുമായിരുന്നു. ലോറിയില്‍ നിന്നം മോഷ്ടാവ് ഇറങ്ങി ഓടുകയും തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലിനു ഒടുവില്‍ മധുര സ്വദേശികളായ മൂവര്‍ സംഘത്തെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Follow us on :
More in Related News
Please select your location.