Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരത്തിലെ ദുരന്ത മുന്നൊരുക്ക പ്രവർത്തനങ്ങൾ 'ഏകോപിക്കുന്നതിനായി വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

01 Jun 2024 18:27 IST

santhosh sharma.v

Share News :

വൈക്കം: നഗരത്തിലെ ദുരന്ത മുന്നൊരുക്ക പ്രവർത്തനങ്ങൾ 'ഏകോപിക്കുന്നതിനായി

വിവിധ വകുപ്പുകളുടെ യോഗം ചേർന്നു.

റവന്യൂ ,കെഎസ്ഇബി , പോലീസ് ,ഫയർഫോഴ്സ്, പൊതുമരാമത്ത് വകുപ്പുകളുടെ യോഗം നഗരസഭ വൈസ് ചെയർമാൻ പി.ടി സുഭാഷിന്റെ അധ്യക്ഷതയിൽ നഗരസഭ കൗൺസിൽ ഹാളിൽ വച്ച് ചേർന്നു. വെള്ളക്കെട്ട് കൂടുതലായുള്ള കച്ചേരി കവല - കൊച്ചു കവല റോഡ്, ഹോസ്പിറ്റൽ റോഡ്, എറണാകുളം കവല - വൈപ്പിൻപടി റോഡ് എന്നീ റോഡുകളിലെ ഓടകൾ അടിയന്തരമായി പിഡബ്ല്യുഡിയുമായി സഹകരിച്ച് വൃത്തിയാക്കുന്നതിനും റോഡുകളുടെ അരികിലും ഓടകളിലും വെട്ടിയിട്ടിരിക്കുന്ന മരച്ചില്ലകൾ അടിയന്തരമായി നീക്കം ചെയ്യുന്നതിനും തീരുമാനിച്ചു .കെ വി കനാലിനോട് അനുബന്ധിച്ച് വല്യാനപ്പുഴ പാലത്തിന് സമീപമുള്ള നീരൊഒഴുക്കിന് തടസ്സമായി വീണു കിടക്കുന്ന മരങ്ങൾ നീക്കം ചെയ്യുന്നതിന് ഇറിഗേഷന് വകുപ്പിന് നിർദ്ദേശം നൽകി. വെള്ളപ്പൊക്കം രൂക്ഷമായാൽ കൺട്രോൾ റൂം തുടങ്ങുന്നതിനും തീരുമാനിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എൻ. അയ്യപ്പൻ, സിന്ധു സജീവൻ , ബിന്ദു ഷാജി, ഡെപ്യൂട്ടി തഹസിൽദാർ, വൈക്കം താലൂക്ക് ആശുപത്രി ആർ എം ഓ, പിഡബ്ല്യുഡി ഓവർസിയർ, അസിസ്റ്റൻറ് ഫയർസ്റ്റേഷൻ ഓഫീസർ ,സബ് എഞ്ചിനീയർ കെഎസ്ഇബി , സെക്രട്ടറി വൈക്കം നഗരസഭ, ക്ലീൻ സിറ്റി മനേജർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Follow us on :

More in Related News