Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Sep 2024 11:27 IST
Share News :
കുന്ദമംഗലം 2014-15 സാമ്പത്തിക വർഷത്തിൽ UDF സർക്കാർ കുരുവട്ടൂർ പഞ്ചായത്തിലെ 7-ാം വാർഡിലെ ഈസ്റ്റ് പയമ്പ്ര,പുറ്റുമണ്ണിൽ താഴത്തിനടുത്ത് തിയ്യക്കണ്ടി കാമ്പ്രമലയിൽ ഇരുന്നൂറോളം ഭൂരഹിത ഭവന രഹിതർക്ക് പതിച്ച് നൽകിയ ഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വൈദ്യൂതി ,കുടിവെള്ളം എന്നിവ ഇല്ലാത്തത് കൊണ്ട് ലൈഫ് പദ്ധതി പ്രകാരം വീടിനുള്ള ഫണ്ട് അനുവദിക്കപെട്ടപലർക്കും വീട് നിർമിക്കാൻ സാധിച്ചിട്ടില്ല. കുരുവട്ടൂർ, കുന്ദമംഗലം, പെരുവയൽ, പെരുമണ്ണ, കക്കോടി, കുറ്റിക്കാട്ടൂർ, പന്തീരങ്കാവ്, പുതുപ്പാടി, കോഴിക്കോട് നഗരം, പന്നിയങ്കര ,നെല്ലി പൊയിൽ വില്ലേജുകളിൽ പെട്ടവരാണ് ഗുണഭോക്താക്കൾ. ഗ്രാമ പഞ്ചായത്തും സർക്കാറും തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും എത്രയും പെട്ടെന്ന് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നും UDF 7-ാം വാർഡ് കമ്മറ്റി ആവശ്യപ്പെട്ടു.വാർഡ് മെമ്പർ ശശികല. പി യോഗം ഉദ് ഘാടനം ചെയ്തു.കെ സി.ഭാസ്ക്കരൻ മാസ്റ്റർ, മുസ്തഫ യമാനിയ, ശ്രീനിവാസൻ നായർ, ഷീബ സജിത്ത് കുമാർ, അനിൽകുമാർ.കെ, ദിപിൻ, രാമചന്ദ്രൻ നായർ, അജേഷ്.കെ പി, രാജേഷ്.യു സി, ഷംനാദ് ,മനോജ്.കെ സി സംസാരിച്ചു. UDF കമ്മറ്റി ഭാരവാഹികളായി മുസ്തഫ യമാനിയ (ചെയർമാൻ), രാജൻ നായർ അളകനന്ദ (കൺവീനർ) രാജൻ നായർ .ഒ (ട്രഷറർ) റസാഖ് പൊയിൽതാഴം, ബിജു.കെ സി (വൈസ് ചെയർമാൻ) സലീം വടക്കയിൽ (ജോ. കൺവീനർ)എന്നിവരെ തെരഞ്ഞെടുത്തു.
Follow us on :
More in Related News
Please select your location.