Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിലമ്പൂരിലെ പരാജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. മുൻകാല അനുഭവങ്ങൾ ഇതിന് ഉദാഹരണം ; എം എ ബേബി

23 Jun 2025 14:40 IST

Jithu Vijay

Share News :

തിരുവനന്തപുരം : നിലമ്പൂരിലെ പരാജയം സംസ്ഥാന കമ്മിറ്റിയും ജില്ലാ കമ്മിറ്റിയും പരിശോധിക്കുമെന്ന് ജനറൽ സെക്രട്ടറി എം എ ബേബി. എം സ്വരാജ് മണ്ഡലത്തിൽ വന്നതോടെ അഭൂത പൂർവ്വമായ ആവേശമുണ്ടായി. നിലമ്പൂർ സ്ഥിരമായി യുഡിഎഫ് ജയിച്ചുകൊണ്ടിരുന്ന മണ്ഡലമാണ്. ഒരു സ്വതന്ത്രനെ നിർത്തിയാണ് എൽഡിഎഫ് അവിടെ മുൻകാലങ്ങളിൽ വിജയിച്ചത്. നിലമ്പൂരിലെ പരാജയം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ബാധിക്കില്ല. മുൻകാല അനുഭവങ്ങൾ ഇതിനു ഉദാഹരണം ആണെന്നും ജനവിശ്വാസം നേടാൻ പാർട്ടിക്ക് കഴിയും എന്നും അദ്ദേഹം പറഞ്ഞു.


മറ്റ് സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പിൽ ബിജെപിക്ക് നേട്ടമുണ്ടാക്കാനായില്ല. ആം ആദ്മി എംഎൽഎ കാലു മാറിയ ഗുജറാത്തിലെ മണ്ഡലത്തിലും ബിജെപിക്ക് നേട്ടമുണ്ടായില്ല. അതേസമയം എം വി ഗോവിന്ദൻ്റെ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യത്തിൽ എം വി ഗോവിന്ദനും പിണറായി വിജയനും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതേ നിലപാട് തന്നെയാണ് എനിക്കുമുള്ളത് എന്നും അദ്ദേഹം പറഞ്ഞു.


.

Follow us on :

More in Related News