Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോരമ്പാടം ബാങ്കിൽ സ്കൂൾ ഫെയർ തുടങ്ങി

18 May 2024 10:46 IST

Anvar Kaitharam

Share News :

കോരമ്പാടം ബാങ്കിൽ സ്കൂൾ ഫെയർ തുടങ്ങി


പറവൂർ: കോരമ്പാടം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്കൂൾ ഫെയർ തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ അഡ്വ. എൽസി ജോർജ് ഉദ്ഘടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ഹരോൾഡ് നിക്കോൾസൺ അധ്യക്ഷനായി.

നോട്ട് ബുക്കുകൾ, ബാഗുകൾ, കുടകൾ, മറ്റു പഠനോപകരണങ്ങൾ, സൈക്കിൾ എന്നിവ മിതമായ നിരക്കിൽ സ്കൂൾ ഫെയറിൽ ലഭിക്കും. അംഗങ്ങൾക്ക് ഇവ വാങ്ങുന്നതിനാവശ്യമായ പലിശ രഹിത വായ്പയും നൽകും.

കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ്‌ മേരി വിൻസെന്റ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ വിപിൻ രാജ്, പഞ്ചായത്ത് മെമ്പർ ജയിനി സെബാസ്റ്റ്യൻ, ഭരണസമിതി അംഗങ്ങളായ ജോസി ഫ്രാൻസിസ്, ഇ എക്സ് ബെന്നി, ബാങ്ക് സെക്രട്ടറി ജെ രശ്മി, ടി കെ വിജയൻ, രാജി രാജേന്ദ്രൻ, ആന്റണി സന്തോഷ് എന്നിവർ സംസാരിച്ചു. ജൂൺ 25 വരെ സ്കൂൾ ഫെയർ തുടരും.


Follow us on :

Tags:

More in Related News