Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ വെറ്ററിനറി സർജൻ നിയമനം

18 Sep 2024 18:22 IST

- SUNITHA MEGAS

Share News :


കടുത്തുരുത്തി: മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ വൈക്കം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ മൊബൈൽ വെറ്ററിനറി യൂണിറ്റിൽ വെറ്ററിനറി സർജനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പാസായവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുമായി സെപ്റ്റംബർ 20ന് രാവിലെ 10.30 ന് കളക്ട്രേറ്റിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് എത്തണം.

ഫോൺ: 0481 2563726.


Follow us on :

More in Related News