Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എടിഎം ആർക്കും ഉപകാരപ്പെടാതെ നശിക്കുന്നു.

12 Oct 2024 19:19 IST

- SUNITHA MEGAS

Share News :

കടുത്തുരുത്തി :ലക്ഷങ്ങൾ മുടക്കി കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ സ്ഥാപിച്ച വാട്ടർ എടിഎം ആർക്കും ഉപകാരപ്പെടാതെ നശിച്ചുകൊടിക്കുന്നു... 

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തും ചേർന്നു മുടക്കിയതു 12 ലക്ഷം രൂപ.  പിന്നീട് പലതവണയായി ലക്ഷങ്ങൾ മുടക്കി അറ്റകുറ്റപ്പണി നടത്തി. 

ഇപ്പോൾ വെള്ളം ഇല്ലാത്ത WATER ATM ആണിത്. 2018-ൽ ആഘോഷത്തോടെ ഉദ്ഘാടനം ചെയ്ത WATER ATM ന്റെ അറ്റകുറ്റപ്പണി പോലും നിലവിൽ നടക്കുന്നില്ല.

2 രൂപ നാണയം ഉപയോഗിച്ചാൽ ഒരു ലീറ്ററും 5 രൂപ നാണയം ഉപയോഗിച്ചാൽ 5 ലീറ്ററും ശുദ്ധജലം ലഭിക്കും എന്ന ഉറപ്പ് പാലിക്കപ്പെട്ടത് ആദ്യ ഒന്നോ രണ്ടോ മാസങ്ങൾ മാത്രം... 

സ്കൂൾ വിദ്യാർത്ഥികൾക്കു സൗജന്യമായി ശുദ്ധജലം നൽകുമെന്നും ഇതിനായി സ്മാർട്ട് കാർഡുകൾ വിതരണം ചെയ്യുമെന്നും ഉറപ്പ് നൽകിയിരുന്നു. 

ഒന്നും സംഭവിച്ചില്ല... 

നാണയം നിക്ഷേപിക്കുന്ന 2 കൗണ്ടറുകളും കാർഡ് ഉരസുന്ന ഒരു കൗണ്ടറും എടിഎം യന്ത്രത്തിൽ ഉണ്ട്. 

6 ഘട്ടങ്ങളിലെ ശുചീകരണത്തിനു ശേഷം ലഭിക്കുന്ന ശുദ്ധജലമാണ് നൽകിയിരുന്നത്. മണിക്കൂറിൽ 1000 ലീറ്റർ വെള്ളം വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.

ഉഴവൂർ ബ്ലോക്ക് പഞ്ചായത്തിന്റെ 9 ലക്ഷം രൂപയും കുറവിലങ്ങാട് പഞ്ചായത്തിന്റെ 3 ലക്ഷം രൂപയും വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത്. ഗ്രാമപഞ്ചായത്തിനായിരുന്നു നടത്തിപ്പ് ചുമതല. 

തകരാറിലായ ശേഷം പഞ്ചായത്ത് പലതവണ അറ്റകുറ്റപ്പണികൾക്കു തുക വകയിരുത്തി. 

പക്ഷേ ഫണ്ട് നഷ്ടപ്പെട്ടതല്ലാതെ ഒന്നും നടന്നില്ല.

ഇപ്പോൾ ഫ്ലെക്സ് ബോർഡുകൾ ഉൾപ്പെടെ അനാവശ്യസാധനകൾ ഇവിടെ നിരന്നു.

Follow us on :

More in Related News