Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Nov 2024 14:54 IST
Share News :
തലയോലപ്പറമ്പ്.: ചുമട്ടുതൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യങ്ങൾ വർധിപ്പിക്കുക, ഇ.എസ്.ഐ. പദ്ധതി നടപ്പിലാക്കുക, സ്കാറ്റേഡ് മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷൻ പുനരാരംഭിക്കുക., എൻ.എഫ്.എസ്.എ തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളി ഫെഡറേഷൻ ഐ എൻ .ടി.യു.സി വൈക്കം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തലയോലപ്പറമ്പ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. 'ഐ.എൻ.ടി.യു.സി വൈക്കം റീജിയണൽ പ്രസിഡൻ്റ് അഡ്വ. പി.വി.സുരേന്ദ്രൻ്റെ അദ്യക്ഷതയിൽ നടന്ന ധർണ്ണ ഐ.. എൻ.ടി.യു. സി സംസ്ഥാന നിർവ്വാഹക സമിതി അംഗം.പി.വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. 'ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മറ്റി അംഗങ്ങളായ എം.വി. മനോജ് , എം. എൻ. ദിവാകരൻ നായർ, ജെയിംസ് പുല്ലാപ്പള്ളി, ജില്ലാ ഭാരവാഹികളായ വി.ടി. ജെയിംസ്, ഇടവട്ടം ജയകുമാർ , കെ.വി. ചിത്രാംഗദൻ, ടി. ആർ. ശശികുമാർ ,ജോർജജ് വർഗ്ഗീസ് ,വിജയമ്മ ബാബു , കെ. സുരേഷ് കുമാർ, യു. ബേബി, കെ.എൻ. വേണുഗോപാൽ, മോഹൻ, കെ..തോട്ടുപുറം, ജോൺ തറപ്പേൽ, ജീ. രാജീവ്, വർഗ്ഗീസ് പുത്തൻചിറ തുടങ്ങിയവർ പ്രസംഗിച്ചു., സി.എസ്. സലിം, സി.ജി. ബിനുകുമാർ എ..എം. സോമൻ, കെ.എൻ. രാജപ്പൻ, സന്തോഷ് ചക്കനാടൻ, സി .എ. നൗഷാദ് തുടങ്ങിയവർ പ്രതിക്ഷേധ സമരത്തിന് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.