Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എ.കെ.ഡി.എ നേതൃ ക്യാമ്പ് സംഘടിപ്പിച്ചു

17 Dec 2024 20:44 IST

Basheer Puthukkudi

Share News :

.കോഴിക്കോട്: കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ 

എ.കെ.ഡി.എ കോഴിക്കോട് ജില്ലാ കമ്മിറ്റി കൂടാം 2024 എന്ന പേരിൽ നേതൃ ക്യാമ്പും എക്സിക്യൂട്ടീവ് മീറ്റും സംഘടിപ്പിച്ചു. വയനാട് മിസ്റ്റി പീക് റിസോർട്ടിൽ നടന്ന പരിപാടി എ.കെ.ഡി.എ സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി. ശിവദാസൻ ഉദ്ഘാടനം ചെയ്തു. ബിസിനസ് ട്രാൻസ്ഫോർമേഷൻ എന്ന വിഷയത്തിൽ ഇൻറർനാഷണൽ ട്രാൻസ്ഫോർമേഷൻ ബിസിനസ് കോച്ച് ഫസൽ റഹ്മാൻ നയിച്ച ക്ലാസും സംഘാടനം എന്ന വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് എം.അബ്ദുസ്സലാമും സംസാരിച്ചു. 

എ.കെ.ഡി.എ സംസ്ഥാന സെ‌ക്രട്ടറി അമൽ അശോക് മോഡറേറ്ററായിരുന്നു.

അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾ അവലംബിച്ച് സംഘബലത്തിലൂടെ വിതരണ രംഗത്തെ പ്രതിസന്ധികൾ മറികടക്കുവാൻ നമുക്ക് സാധിക്കുമെന്ന് ജില്ലാ പ്രസിഡണ്ട് ഹരീഷ് ജയരാജ് പറഞ്ഞു.

എ.കെ.ഡി.എ കോഴിക്കോട് ജില്ലാ യൂത്ത് വിങ്ങ് പ്രസിഡണ്ടായി സനൂപ് അഷ്റഫിനെയും വനിതാ വിങ്ങ് പ്രസിഡണ്ടായി രേവതി ജിബിനെയും തിരഞ്ഞെടുത്തു. 

എ.കെ.ഡി.എ കുടുംബാംഗങ്ങളുടെ വിവിധ കലാ, കായിക മത്സരങ്ങളും നടന്നു.

എ.കെ.ഡി.എ വയനാട് ജില്ലാ പ്രസിഡണ്ട് ഷാജി.പി.പി,ഷാഹിദ് ടി.പി,അബ്ദുൽ കലാം, അബൂബക്കർ.ടി.പി , പ്രദീപൻ നാരകത്തിൽ, ബാബു കൊയിലാണ്ടി, ജയറൂഫ് എന്നിവർ സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ റാഷിദ് തങ്ങൾ, ക്യാമ്പ് ഡയരക്ടർ നാസർ കാരന്തൂർ എന്നിവർ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി വി.പി. സുനിൽകുമാർ സ്വാഗതവും, സി.കെ.ലാലു നന്ദിയും പറഞ്ഞു.




Follow us on :

More in Related News