Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം ഉപജില്ല സ്കൂൾ കലോത്സവം ചുവട് 2024-ന് തുടക്കം കുറിച്ചു.

16 Nov 2024 20:47 IST

santhosh sharma.v

Share News :

വൈക്കം: വിദ്യാഭ്യാസത്തിന് മുൻപ് ഇല്ലാതിരുന്ന എല്ലാ സാഹചര്യങ്ങളും ഇന്ന് കുട്ടികൾക്ക് മുന്നിൽ ഉണ്ടെന്നും ലഭ്യമായ പാഠ്യവും പഠനേതര വിഷയങ്ങളും വേണ്ട രീതിയിൽ ഉപയോഗപ്പെടുത്തിയാൽ കുട്ടികൾക്ക് ജീവിതവിജയം കൈവരിക്കാൻ കഴിയുമെന്നും

ചലച്ചിത്ര താരം ടിനി ടോം അഭിപ്രായപ്പെട്ടു. ബ്രഹ്മമംഗലം എച്ച് എസ് എസ് ആൻ്റ് വി എച്ച് എസ് എസ് സ്കൂളിൽ നടക്കുന്ന

വൈക്കം ഉപജില്ല സ്കൂൾ കലോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചെമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുഗുമാരൻ അദ്ധ്യക്ഷത വഹിച്ചു. സി.കെ ആശ എം എൽ എ കലോത്സവം

ഉദ്ഘാടനം ചെയ്തു. സംസ്കൃതോത്സവം,  അറബി സാഹിത്യോത്സവം എന്നിവയുടെ ഉദ്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി എസ് പുഷ്പമണി നിർവഹിച്ചു. സ്കൂൾ മാനേജർ ടി.ആർ സുഗതൻ, വാർഡ് മെമ്പർ രാഗിണി ഗോപി. സംഘാടക സമിതി ഭാരവാഹികളായ ഷാജി പുഴ വേലി, പി. പ്രദീപ്, റെജി പൂത്തറ, ജനറൽ കൺവിനർ എൻ ജയശ്രീ, പബ്ലിസിറ്റി കൺവീനർ എൻ. വൈ അബ്ദുൽ ജമാൽ തുടങ്ങിയവർ പ്രസംഗിച്ചു. കലോത്സവത്തിന് മുന്നോടിയായി രാവിലെ വൈക്കം

ഉപജില്ല വിദ്യാഭ്യാസ ഓഫീസർ

ജോളിമോൾ ഐസക് പതാക ഉയർത്തി. തുടർന്ന് ഭിന്നശേഷി കുട്ടികൾ നടത്തിയ കലാവിരുന്ന് ഏറെ ശ്രദ്ധേയമായി. ഉപജില്ലയിലെ 69 സ്കൂളുകളിൽ നിന്നായി മൂവായിരത്തിലധികം വിദ്യാർത്ഥികൾ നാല് ദിവസങ്ങളിലായി വിവിധ വേദികളിലായി നടക്കുന്ന മത്സരങ്ങളിൽ മാറ്റുരയ്ക്കും. 

21 ന് വൈകിട്ട് 5ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.


Follow us on :

More in Related News