Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുഹറം നോമ്പ് തുറക്ക് സാധനങ്ങൾ വാങ്ങാൻ പോയത് മരണത്തിലേക്ക്.

08 Jul 2025 09:44 IST

Jithu Vijay

Share News :

തിരൂരങ്ങാടി : തലപ്പാറയിൽ മുഹമ്മദ് ഹാഷിർ മുഹറം നോമ്പ് തുറക്കുള്ള സാധനങ്ങൾ വാങ്ങി തിരിച്ച് വന്നത് മരണത്തിലേക്ക്. ഞായറാഴ്ച വൈകിട്ട്

6.30 ന് തലപ്പാറ പാലത്തിൻ മേലുള്ള സർവീസ് റോഡിൽ വെച്ചാണ് കാറും ബൈക്കും കൂട്ടിയിടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ ബൈക്ക് യാത്രക്കാരനായ ഹാഷിർ പുഴയിലേക്ക് തെറിച്ച് വീഴുകയായിരുന്നു.


അപകടം സംഭവിച്ച ഞായാറാഴ്ച വൈകുന്നേരം മുതൽ തെരച്ചിൽ ചൊവ്വാഴ്ച രാവിലെ വരെ നടത്തിയിരുന്നു.

ഇതിനിടെയാണ് രാവിലെ 6.30 ഓടെ ഹാഷിറിൻ്റെ തറവാട് വീടിൻ്റെ പരിസരത്ത് തന്നെ മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന ഭാഗത്ത് നിന്ന് കിലോമീറ്റർ ഇപ്പുറമാണ് മൃതദേഹം രാവിലെ കണ്ടെത്തിയത്.


അപകടം നടന്ന ഭാഗങ്ങളിൽ തിരച്ചിൽ നടന്നെങ്കിലും മൃതദേഹം കണ്ട ഭാഗത്ത് വേണ്ട രീതിയിൽ തെരച്ചിൽ നടത്തിയിരുന്നില്ല. നാട്ടുകാരും, ഫയർഫോഴ്സും, എൻ.ഡി. ആർ എഫും, എസ്.ഡി.പി വളണ്ടിയർമാരും, ട്രോമ കെയർ, ഫയർ റസ്ക്യൂ പ്രവർത്തകരും രാപ്പകലില്ലാതെ തെരച്ചിൽ നടത്തിയിരുന്നു.


ഒരു നാട് മുഴുവൻ ഇവിടേക്ക് രക്ഷകരായി എത്തുകയായിരുന്നു. അവസാനം രാവിലെ 6.30 ഓടെ ഹാഷിറിൻ്റെ മൃതദേഹം

കണ്ടത്തിയതോടെയാണ് ആശ്വാസമായത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം തലപ്പാറ വലിയ പറമ്പ് കബർസ്ഥാനിൽ കബറടക്കും


പിതാവ്: മുഹമ്മദ് കോയ

മാതാവ്: ശരീഫ

സഹോദരങ്ങൾ: അബ്ദുറഹിമാൻ, ആരിഫ, അഫീദ

Follow us on :

More in Related News