Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Oct 2024 13:14 IST
Share News :
തലയോലപ്പറമ്പ്: പുണ്യപുരാതനമായ തലയോലപ്പറമ്പ് മിടായിക്കുന്നം പുണ്ഡരീകപുരം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശനിയാഴ്ച നടന്ന ആയില്ല്യ മഹോൽത്സവം ഭക്തി സാന്ദ്രമായി. ഗരുഡ ഭഗവാനും സർപ്പവിഗ്രഹവും ഒരിടത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഇന്ത്യയിലെ തന്നെ അപൂർവ്വം ക്ഷേത്രങ്ങളിൽ ഒന്നായ ഈ ക്ഷേത്രത്തിൽ തുലാമാസത്തിലെ ആയില്യത്തിൽ നാഗാരാധന നടത്തിയാൽ എല്ലാ സർപ്പദോഷങ്ങളും മാറി എളുപ്പത്തിൽ ഫലപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം. മലർ പറ നിവേദ്യമാണ് ഇവിടത്തെ പ്രധാന വഴിപാട്. ആയിരക്കണക്കിന് സർപ്പ സങ്കേതങ്ങൾ ഉള്ള ചുരുക്കം ക്ഷേത്രങ്ങളിൽ ഒന്നായ ഇവിടെ സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നായി നൂറ് കണക്കിന് ഭക്തജനങ്ങളാണ് പുലർച്ചെ മുതൽ ദർശനത്തിനായി എത്തിച്ചേർന്നത്. സർപ്പാലയത്തിൽ അഭിഷേകം, വിശേഷാൽ പൂജകൾ, തളിച്ചു കൊടുക്കൽ എന്നിവ നടന്നു. ക്ഷേത്രം മേൽശാന്തി പുനം ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി , വേലിമാം കോവിൽ ഇല്ലത്ത് നാരായണൻ നമ്പൂതിരി, വാസുദേവൻ നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി എന്നിവർ ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. ഭക്തജനങ്ങൾക്കായി അന്നദാനവും നടത്തി. ക്ഷേത്രോപദേശക സമിതി ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ആറ് നൂറ്റാണ്ട് പഴക്കമുള്ള അതി പുരാതനമായ ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് സംരക്ഷിച്ചു പോരുന്നത്.
Follow us on :
Tags:
More in Related News
Please select your location.