Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Aug 2024 12:20 IST
Share News :
മുക്കം: കോൽക്കളിയുടെ ഗുരുവായി അംഗീകാരം നേടിയ ഈസ്റ്റ് ചേന്ദമംഗല്ലൂരിലെ മാതലത്ത് സാബി ത്തിന് ജന്മനാട് ഊഷ്മളമായ വരവേൽപ് നൽകി. ജമാഅത്ത് പുരുഷ, വനിത ഹൽഖകൾ, എസ് ഐ ഒ , ജി ഐ ഒ എന്നിവയുടെ നേതൃത്വത്തിൽ ഈസ്റ്റ് ചേന്ദമംഗല്ലൂർ ഫിർദൗസ് സാസ്കാരിക നിലയ ത്തിൽ സ്വീകരണം നൽകിയത്. മുക്കം നഗരസഭ മുൻ ഡിവിഷൻ കൗൺസിലർ ഷഫീഖ് മാടായി അധ്യക്ഷതവഹിച്ചു. പ്രശസ്ത എഴുത്തുകാരൻ പി.ടി. കുഞ്ഞാലി ഉദ്ഘാടനം ചെയ്തു. അന്യം നിന്ന് പോകുന്ന കേരളത്തിലെ പരാമ്പരാഗതമായ കോൽക്കളിയെന്ന കലാരൂപത്തെ സ്നേഹിക്കുന്ന ചെറുപ്പക്കാരൻ ഗ്രാമത്തിലുണ്ടായത് വലിയ സംഭവമാണന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആ കലാകാരനായ കുട്ടിയ്ക്കുള്ള മികവിൻ്റെ അംഗീകാരമാണ് കോൽക്കളി ഗുരുവായി അംഗീകാരം. പരാമ്പരാഗതമായ
കോൽക്കളി കലാരൂപത്തിൻ്റെ പാട്ടുകളിൽ ദ്രുത താളത്തിലും, വേഗത കുറഞ്ഞ താളവുമായി മുന്നോട്ട് പോകുന്നത്. കോലിൻ്റെ മേൽ കൃത്യമായ അനുപാതങ്ങളിൽ ആവിഷ് ക്കരിച്ച് ചെയ്യുന്ന കലരൂപമാണ്. അയോധന കലയും ,യുദ്ധ വീര്യത്തിൻ്റെ പ്രകാശനവും പിന്നീട് കലാരൂപത്തിൽ മാറ്റമുണ്ടായിട്ടുണ്ട് അദ്ദേഹം തുടർന്ന് പറഞ്ഞു.
"എട്ട് വർഷ ത്തിലേറെയായി കോൽകളി കലാരുപത്തെ നെഞ്ചേറ്റി വിദ്യാർത്ഥികളെയും, മുതിർന്നവരെയും പഠിപ്പിച്ച് വരുന്നതായി സാബിത്ത് ഗുരിക്കൾ എൻ ലൈറ്റ് നൂസിനോട് പറഞ്ഞു." ആഘോഷ ചടങ്ങുകളിലും കോൽക്കളി അവതരിപ്പിച്ച് വരുന്നുണ്ട്.
കോഴിക്കോട് , മലപ്പുറം ജില്ലകളിലെ ഒട്ടേറെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളെ സബ്ജില്ല, ജില്ല, സംസ്ഥാന തല കലോത്സവങ്ങളിൽ പഠിപ്പിച്ച് സമ്മാന ങ്ങൾ നേടി കൊടുക്കാനായത്തിൽ വളരെ സന്തോഷമുള്ളതായി സാബിത്ത് എൻലൈറ്റ് നൂസിനോട് പങ്കിട്ടു. പി.ടി. കുഞ്ഞാലി, കെ.ടി. അബ്ദുല്ല, പി അഫ്സൽ എന്നിവർ സാബിത്തിന് ഉപഹാരങ്ങൾ സമ്മാനിച്ചു.
ടി.കെ. ഫൈസൽ, കെ.ടി അബ്ദുല്ല, സി.കെ. ഹനീഫ , എം ഉണ്ണിച്ചേക്കു, എം.ടി. അത്താവുല്ല , ഷരീഫ് ഇലക്‌ട്രോ , പി സുബൈദ, കെ. ബിലാൽ, എം.മിൻഹാജ് എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.