Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അധ്യാപക നിയമനം

20 May 2025 12:17 IST

Jithu Vijay

Share News :

മലപ്പുറം : അരിമ്പ്ര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ സോഷ്യോളജി (സീനിയര്‍), ഇംഗ്ലീഷ്, എക്കണോമിക്സ്, പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 23ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. ഫോണ്‍: 9946429265.




തവനൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ രജിസ്ട്രേഷന്‍ പൂര്‍ത്തീകരിച്ചതുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. നെറ്റ്/പി.എച്ച്.ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടി ബിരുദാനന്തര ബിരുദം നേടിയവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാക്കണം. അറബി (അഭിമുഖം: മെയ് 21ന് രാവിലെ പത്തിന്), സോഷ്യോളജി, സൈക്കോളജി, ഹിന്ദി (അഭിമുഖം: മെയ് 22ന് രാവിലെ പത്തിന്), ഹിസ്റ്ററി (അഭിമുഖം: മെയ് 22ന് രാവിലെ 11ന്), മലയാളം, പൊളിറ്റിക്കല്‍ സയന്‍സ് (അഭിമുഖം: മെയ് 23ന് രാവിലെ പത്തിന്), ഇംഗ്ലീഷ്, കോമേഴ്സ് (അഭിമുഖം: മെയ് 28ന് രാവിലെ പത്തിന്). ഫോണ്‍: 9188900204.




മങ്കട ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അഡീഷണല്‍ ബാച്ചുകളിലേക്ക് 2025-26 അധ്യയന വര്‍ഷത്തില്‍ ഒഴിവ് വരുന്ന ഇംഗ്ലീഷ്, എക്കണോമിക്സ്, കോമേഴ്സ്, അറബി (എച്ച്.എസ്.എസ്.ടി ജൂനിയര്‍), ഇംഗ്ലീഷ്, എക്കണോമിക്സ്, ഹിസ്റ്ററി, മാത്സ്, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ഫിസിക്സ്, കെമിസ്ട്രി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 24ന് രാവിലെ ഒമ്പതിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

Follow us on :

More in Related News