Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Apr 2024 13:39 IST
Share News :
കടുത്തുരുത്തി: എം. ജി. സർവകലാശാല ജീവനക്കാർക്കും പെൻഷൻകാർക്കും ഈ മാസം ശമ്പളവും പെൻഷനും മുടങ്ങിയതിൽ പ്രതിഷേധിച്ച്മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി പെൻഷണേഴ്സ് യൂണിയൻ്റ നേതൃത്വത്തിൽ
സർവകലാശാല കാമ്പസ്സിൽ ചൊവ്വാഴ്ച രാവിലെ 10.30- മുതൽ പ്രതിഷേധ ധർണ നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
തിരുവഞ്ചൂർ രാധാകൃഷണൻ എം. എൽ. എ. ഉദ്ഘാടനം ചെയ്യും .
വിവിധ ട്രേഡ് യൂണിയൻ, പെൻഷൻസംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിയ്ക്കും .
2021- ജനുവരി മുതൽ ലഭിക്കേണ്ട 21 ശതമാനം ക്ഷാമാശ്വാസത്തിൽ രണ്ട് ശതമാനം മാത്രമാണ് ലഭിച്ചത് , പെൻഷൻ പരിഷ്കരണ കുടിശിക അഞ്ച് വർഷമായിട്ടും നൽകിയിട്ടില്ല . ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പെൻഷണേഴ്സ് യൂണിയൻ സമരത്തിലേക്ക് നീങ്ങുകയാണന്നും ഭാരവാഹികൾ പറഞ്ഞു.
പ്രസിഡൻ്റ് ഇ. ആർ. അർജുനൻ , ജനറൽ സെക്രട്ടറി ജി.പ്രകാശ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
.
.
Follow us on :
Tags:
More in Related News
Please select your location.