Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്തഷ്ടമി: തീവണ്ടികൾക്ക് വൈക്കം റോഡ് സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ചു.

12 Nov 2024 18:18 IST

santhosh sharma.v

Share News :

വൈക്കം: ചരിത്രപ്രസിദ്ധമായ വൈക്കം മഹാദേവക്ഷേത്രത്തിലെ അഷ്ടമി മഹോത്സവത്തിന് വൈക്കത്ത് എത്തിച്ചേരുന്ന ഭക്തജനങ്ങളുടെ സൗകര്യാർത്ഥം ദക്ഷിണ റെയിൽവേ കടുത്തുരുത്തി ആപ്പാഞ്ചിറ വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ 16301 ഷൊർണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ്സ്, 16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ്സ്, 16649 മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ്, 16650 കന്യാകുമാരി മംഗലാപുരം പരശുറാം എക്സ്പ്രസ് എന്നീ നാല് എക്സ്പ്രസ് ട്രെയിനുകൾക്ക് നവംബർ 21 വ്യാഴാഴ്ച മുതൽ 23 ശനിയാഴ്ച വരെ താത്കാലിക സ്റ്റോപ്പ് അനുവദിച്ചു.  വൈക്കം റോഡ് റെയിൽവേ സ്റ്റേഷനിൽ അഷ്ടമി മഹോത്സവത്തോടനുബന്ധിച്ച് തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വൈക്കം റോഡ് യൂസേഴ്സ് ഫോറത്തിൻ്റെയും വൈക്കം മഹാദേവ ക്ഷേത്രോപദേശക സമിതിയുടെയും നേതൃത്വത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, തിരുവനന്തപുരം ഡിവിഷണൽ മാനേജർ തുടങ്ങിയവർക്ക് നിവേദനം സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇപ്പോൾ താത്‌കാലിക സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.

ട്രെയിൻ നമ്പർ വിവരണം സമയം എന്ന ക്രമത്തിൽ താഴെ.


1.16650 കന്യാകുമാരി മംഗലാപുരം പരശുറാം എക്സ്പ്രസ് രാവിലെ 09:48

2.16649 മംഗലാപുരം കന്യാകുമാരി പരശുറാം എക്സ്പ്രസ് ഉച്ചയ്ക്ക് 02:55

3.16301 ഷൊർണ്ണൂർ തിരുവനന്തപുരം വേണാട് എക്സ്പ്രസ് വൈകിട്ട് 06:04

4.16304 തിരുവനന്തപുരം എറണാകുളം വഞ്ചിനാട് എക്സ്പ്രസ് രാത്രി 09:30


വൈക്കം റോഡ് (ആപ്പാഞ്ചിറ) റെയിൽവേ സ്റ്റേഷനിലെ മറ്റു ട്രെയിനുകളുടെ സമയക്രമം 


കോട്ടയം ഭാഗത്തേക്ക്

1) ട്രെയിൻ നമ്പർ 06777 കൊല്ലം മെമു (ബുധൻ ഒഴികെ) രാവിലെ 06:53

2) ട്രെയിൻ നമ്പർ 06453 കോട്ടയം പാസഞ്ചർ (ദിവസേന) രാവിലെ 08:34

3) ട്രെയിൻ നമ്പർ 16328 മധുര എക്സ്പ്രസ്സ്‌ (ദിവസേന) രാവിലെ 08:49 

4) ട്രെയിൻ നമ്പർ 06170 കൊല്ലം മെമു എക്സ്പ്രസ്സ് സ്പെഷ്യൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 10:39

5) ട്രെയിൻ നമ്പർ 06769 കൊല്ലം മെമു (തിങ്കൾ ഒഴികെ) ഉച്ചയ്‌ക്ക് 02:25

6) ട്രെയിൻ നമ്പർ 12626 തിരുവനന്തപുരം കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ (ദിവസേന) വൈകുന്നേരം 05:43

7) ട്രെയിൻ നമ്പർ 06443 കൊല്ലം മെമു (ദിവസേന) രാത്രി 07:05

8) ട്രെയിൻ നമ്പർ 16792 തൂത്തുക്കുടി പാലരുവി എക്സ്പ്രസ്സ്‌ (ദിവസേന) രാത്രി 07:32

9) ട്രെയിൻ നമ്പർ 16325 കോട്ടയം എക്സ്പ്രസ്സ് (ദിവസേന) രാത്രി 08:33


എറണാകുളം ഭാഗത്തേയ്ക്ക്


1) ട്രെയിൻ നമ്പർ 16326 നിലമ്പൂർ എക്സ്പ്രസ്സ്‌ (ദിവസേന) പുലർച്ചെ 05:41

2) ട്രെയിൻ നമ്പർ 06444 എറണാകുളം മെമു (ദിവസേന) രാവിലെ 06:57

3) ട്രെയിൻ നമ്പർ 16791 പാലക്കാട് പാലരുവി എക്സ്പ്രസ്സ്‌ (ദിവസേന) രാവിലെ 07:31

4) ട്രെയിൻ നമ്പർ 06169 എറണാകുളം മെമു എക്സ്പ്രസ്സ് സ്പെഷ്യൽ (തിങ്കൾ മുതൽ വെള്ളി വരെ) രാവിലെ 08:27

5) ട്രെയിൻ നമ്പർ 06768 എറണാകുളം മെമു (തിങ്കൾ ഒഴികെ) രാവിലെ 10:34

6) ട്രെയിൻ നമ്പർ 06778 എറണാകുളം മെമു (ബുധൻ ഒഴികെ) ഉച്ചയ്ക്ക് 01:41 

7) ട്രെയിൻ നമ്പർ 12625 ന്യൂ ഡെൽഹി കേരള സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സ്‌ (ദിവസേന) വൈകുന്നേരം 03:24

8 ) ട്രെയിൻ നമ്പർ 06434 എറണാകുളം പാസഞ്ചർ (ദിവസേന) 

വൈകുന്നേരം 05:48

9) ട്രെയിൻ നമ്പർ 16327 ഗുരുവായൂർ എക്സ്പ്രസ്സ്‌ (ദിവസേന) രാത്രി 10:14

10) ട്രെയിൻ നമ്പർ 06442 എറണാകുളം മെമു (ചൊവ്വാഴ്ച ഒഴികെ) രാത്രി 11:27

Follow us on :

More in Related News