Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കാന്‍ വാക്സിനുകള്‍ അനിവാര്യം

13 Jan 2026 10:33 IST

Jithu Vijay

Share News :

മലപ്പുറം : രോഗരഹിത സമൂഹത്തിന് വാക്സിനുകള്‍ അനിവാര്യമാണെന്നും, ശാസ്ത്രീയമായി തെളിയിച്ച ആരോഗ്യസുരക്ഷാ മാര്‍ഗമായ വാക്‌സിനുകള്‍ കുട്ടികള്‍ക്ക് നല്‍കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണമെന്നും ജില്ലാ പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്റിങ്

കമ്മിറ്റി ചെയര്‍മാന്‍ പി.കെ അസ്ലു പറഞ്ഞു. ജാപ്പനീസ് എന്‍സഫലൈറ്റിസ് വാക്‌സിനേഷന്റെ ജില്ലാതല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്‌കൂളിലെ ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ആര്‍. ഗായത്രി അധ്യക്ഷത വഹിച്ചു. 


കൊതുകുകള്‍ വഴി പകരുന്ന, തലച്ചോറിനെ ബാധിക്കുന്ന വൈറസ് രോഗമായ ജപ്പാനീസ് എന്‍സഫലൈറ്റിസ് കുട്ടികളെയാണ് പ്രധാനമായും ബാധിക്കുന്നത്. ബാധിതരില്‍ 30 ശതമാനം പേര്‍ക്ക് മരണവും 50 ശതമാനം പേര്‍ക്ക് വൈകല്യങ്ങളും സംഭവിക്കാം. ചികിത്സയില്ലാത്ത രോഗത്തെ പ്രതിരോധിക്കുന്നതിന് സുരക്ഷിതവും ഫലപ്രദവുമായ മാര്‍ഗ്ഗം വാക്‌സിനേഷനാണ്. കെ.എം.ജി.യു 


പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ മെഡിക്കല്‍ ടി.കെ. ജയന്തി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സര്‍വ്വൈലന്‍സ് ഓഫീസര്‍ ഡോ. സി ഷുബിന്‍ വിഷയാവതരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് എ.പി. വിമല്‍, പഞ്ചായത്തംഗം പി.വി. ശ്രീനിവാസന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. എന്‍.എന്‍ പമീലി, ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാജി അറക്കല്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, പി.ടി.എ പ്രസിഡന്റ് ടി.എം. പരമേശ്വരന്‍, പ്രധാനധ്യാപിക എസ്. ബിന്ദു, ഫീല്‍ഡ് സൂപ്പര്‍വൈസര്‍മാരായ കെ.എം. ശ്രീജിത്, കെ. ശ്യാമള, രാജേഷ് പ്രശാന്തിയില്‍ എന്നിവര്‍ പങ്കെടുത്തു.

Follow us on :

More in Related News