Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കി റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം വിധി കര്‍ത്താക്കള്‍ക്കെതിരായ ആരോപണം: പോലീസ് അന്വേഷണം തുടങ്ങി

29 Nov 2024 18:09 IST

ജേർണലിസ്റ്റ്

Share News :


തൊടുപുഴ: വിധി കര്‍ത്താക്കള്‍ക്ക് കോഴ നല്‍കി മത്സര ഫലം അട്ടിമറിക്കാന്‍ നൃത്ത അധ്യാപകന്‍ ശ്രമിച്ചെന്ന ആരോപണങ്ങളില്‍ അന്വേഷണം തുടങ്ങി. കഞ്ഞിക്കുഴി സി.ഐ യുടെ നേതൃത്വത്തിലാണ് സംഭവം അന്വേഷിക്കുന്നത്. കഞ്ഞിക്കുഴിയില്‍ നടക്കുന്ന ഇടുക്കി റവന്യൂ കലോത്സവത്തിനിടെ ഒരു നൃത്ത അധ്യാപകന്‍ ചില വിധി കര്‍ത്താക്കളുമായി നടത്തുന്നുവെന്ന തരത്തിലുള്ള ഫോണ്‍വിളിയുടെ ശബദ രേഖകളടക്കം പ്രചരിച്ചതിനെ തുടര്‍ന്ന വലിയ പ്രതിഷേധങ്ങള്‍ അരങ്ങേറിയിരുന്നു. ഏതൊക്കെ കുട്ടികളെ വിജയിപ്പിക്കണം എന്ന തരത്തിലായിരുന്നു ശബദ സന്ദേശങ്ങളും ചിത്രങ്ങളും പ്രചരിച്ചത്. 

 ഏതെക്കെ വിദ്യാര്‍ഥികള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണമെന്ന് വാട്സ് ആപ്പിലൂടെ ഒരു നൃത്ത അധ്യാപകന്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയെന്നായിരുന്നു മറ്റ് നൃത്ത അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ആരോപണം. വ്യാഴാഴ്ച വേദി ഒന്നില്‍ വിധികര്‍ത്താക്കളെത്തി മത്സരം ആരംഭിക്കാനിരിക്കെയാണ് ഒരു സംഘം ആധ്യാപകരും മത്സരാര്‍ത്ഥികളും ആരോപണങ്ങളുമായി എത്തുന്നത്. നാടോടിനൃത്ത മത്സരത്തിനുള്ള യു.പി വിഭാഗം കുട്ടികള്‍ മേക്കപ്പ് ചെയ്ത് തയാറാവുകയും ചെയ്തിരുന്നു. തങ്ങളുടെ ആരോപണങ്ങള്‍ക്ക് തെളിവായി വിവാദ നൃത്ത അധ്യാപകന്‍ വിധികര്‍ത്താക്കള്‍ക്ക് അയച്ച് നല്‍കിയ ശബ്ദ സന്ദേശങ്ങളും, ചിത്രങ്ങളും കാണിച്ചു. പ്രതിഷേധം കനത്തതോടെ നൃത്ത അധ്യാപകരെ വിളിച്ചുകൂട്ടി ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ (ഡി.ഡി.ഇ.) ചര്‍ച്ച നടത്തി. വിധികര്‍ത്താക്കളെ മാറ്റണമെന്ന ആവശ്യം നൃത്ത അധ്യാപകര്‍ വീണ്ടും ഉന്നയിച്ചതോടെ മത്സരങ്ങള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അ അന്വേഷിക്കുന്നുണ്ടെന്ന ഇടുക്കി ഡിവൈ.എസ.പി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച എസ.എഫ.ഐയുടെ നേതൃത്വത്തില്‍ കലോത്സവ വേദിക്ക മുന്നില്‍ പ്രതിഷേധവും വെള്ളിയാഴ്ച സംഘടിപ്പിച്ചിരുന്നു.

Follow us on :

More in Related News