Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദൃശ്യം സിനിമ പോലെ തന്നെ കൊലപാതകവും ശേഷമുളള പ്ലാനിംഗും. ഒടുവില്‍ സിനിമ തന്നെ പണിയായി; ജയചന്ദ്രന്‍ കുടുങ്ങിയതിങ്ങനെ

20 Nov 2024 11:07 IST

Shafeek cn

Share News :

ആലപ്പുഴ: ജീത്തു ജോസഫിന്റെ സംവിധാനത്തില്‍, മോഹന്‍ലാല്‍ നായകനായി, 'ദൃശ്യം' സിനിമ ഇറങ്ങിയത് 2013ലാണ്. അതില്‍ ഏറ്റവും ഒടുവിലത്തേതാണ് കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയുടേത്. തെളിവ് നശിപ്പിക്കാന്‍ ജയചന്ദ്രന്‍ ശ്രമിച്ച വഴിയും മറ്റുമെല്ലാം യഥാര്‍ത്ഥത്തില്‍ സിനിമയില്‍ കണ്ടതുപോലെ തന്നെയായിരുന്നു. പക്ഷെ ഒരിടത്ത് ജയചന്ദ്രന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ദൃശ്യം സിനിമയിലെ പ്രധാനപ്പെട്ട ഒരു സീനാണ് വരുണ്‍ എന്ന കഥാപാത്രത്തിന്റെ ഫോണ്‍ ജോര്‍ജ്കുട്ടി ഒരു ലോറിയില്‍ ഉപേക്ഷിക്കുന്നത്. വിജയലക്ഷ്മിയുടെ കൊലപാതകത്തിന് ശേഷം ജയചന്ദ്രനും ഇതേ രീതിയാണ് പരീക്ഷിച്ചത്. എറണാകുളം ഡിപ്പോയിലെ ഒരു ബസില്‍ ജയലക്ഷ്മിയുടെ ഫോണ്‍ ഉപേക്ഷിച്ച ശേഷം ഒന്നുമറിയാത്തതുപോലെ ജയചന്ദ്രന്‍ പഴയ ജീവിതത്തിലേക്ക് കടന്നു. എന്നാല്‍ ഈ ഫോണ്‍ ലഭിച്ച കണ്ടക്ടര്‍, അത് പൊലീസിന് കൈമാറിയതോടെ നിര്‍ണായകമായ തെളിവുകള്‍ ലഭിക്കുകയായിരുന്നു. 


ഇരുവരും തമ്മിലുളള സന്ദേശങ്ങള്‍ വഴി വിജയലക്ഷ്മി അവസാനം സംസാരിച്ചത് ജയചന്ദ്രനോടാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. അങ്ങനെ ഒരു ക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ചുരുക്കത്തില്‍, ആളുകള്‍ കയറിയിറങ്ങുന്ന ബസില്‍ മൊബൈല്‍ ഉപേക്ഷിച്ച ജയചന്ദ്രന്റെ നടപടിയായിരുന്നു, പൊലീസിനെ ഏറെ സഹായിച്ചത്. ഫോണിലെ തെളിവുകള്‍ എല്ലാം ശേഖരിച്ച ശേഷം പൊലീസ് നേരെ പോയത് അമ്പലപ്പുഴയിലെ ജയചന്ദ്രന്റെ വീട്ടിലേക്കാണ്. ജയചന്ദ്രന്‍ കടലില്‍ പോയിരുന്ന ആ സമയത്ത് അവിടെ ആകെ ഉണ്ടായിരുന്നത് അയാളുടെ ഭാര്യ സുനിമോള്‍ മാത്രം. എന്നാല്‍ പൊലീസിന്റെ മുന്‍പാകെ സുനിമോള്‍ തനിക്ക് ജയചന്ദ്രന്റെയും വിജയലക്ഷ്മിയുടെയും ബന്ധം അറിയാമെന്ന് തുറന്നുപറഞ്ഞു. ജയചന്ദ്രന്‍ വിജയലക്ഷ്മിയെ കണ്ടതും പരിചയപ്പെട്ടതും എല്ലാം കരുനാഗപ്പള്ളിയില്‍ വെച്ചാണെന്നും, സൗഹൃദം ദൃഢമാണെന്നുമെല്ലാം സുനിമോള്‍ പറഞ്ഞു. വിജയലക്ഷ്മിയെ താന്‍ നേരിട്ട് പോയി കണ്ടപ്പോള്‍, ജയചന്ദ്രന്‍ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നതായും സുനിമോള്‍ വെളിപ്പെടുത്തി. 


ഇതോടെയാണ് വിജയലക്ഷ്മിയുടെ മിസ്സിങ് കേസ് അന്വേഷിക്കുകയായിരുന്ന പൊലീസിന് 'കുത്തുകള്‍ യോജിപ്പിക്കല്‍' എളുപ്പമായത്. സുനിമോളും മകനും വീട്ടിലില്ലാത്ത സമയത്ത് അമ്പലപ്പുഴ ക്ഷേത്രത്തില്‍ തൊഴാമെന്ന് പറഞ്ഞ് ജയചന്ദ്രന്‍ വിജയലക്ഷ്മിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ശേഷം പ്ലയര്‍ കൊണ്ട് തലയ്ക്കടിച്ചാണ് വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കൊലപ്പെടുത്തിയത്. വിജയലക്ഷ്മിക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചായിരുന്നു കൊലപാതകം. ഇതിനെ സംബന്ധിച്ച എല്ലാ തെളിവുകളും പൊലീസ് ജയചന്ദ്രന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.


വീടിന് പിന്നില്‍, അഞ്ച് മീറ്റര്‍ അകലെയുള്ള ഒരു ഒഴിഞ്ഞ പറമ്പിലായിരുന്നു ജയചന്ദ്രന്‍ മൃതദേഹം കുഴിച്ചിട്ട് കോണ്‍ക്രീറ്റ് ചെയ്തത്. അതും പക്കാ ദൃശ്യം മോഡല്‍. ഇവിടം വരെ മൃതദേഹം ജയചന്ദ്രന്‍ എങ്ങനെ എത്തിച്ചു എന്നതും, ആരും ഇത് കണ്ടില്ലേ എന്നതുമാണ് പൊലീസിനെ കുഴയ്ക്കുന്ന സംശയങ്ങള്‍. കുഴിയ്ക്ക് വലിയ ആഴമുണ്ടായിരുന്നില്ല. മാത്രമല്ല, പൂര്‍ണ നഗ്‌നമാക്കിയ ശേഷം കുഴിച്ചിട്ട മൃതദേഹം, നേരെയുമായിരുന്നില്ല കിടന്നിരുന്നത്. ജയചന്ദ്രന് ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്ന സംശയത്തെ പൊലീസ് അതിനാല്‍ തന്നെ ഗൗരവമായിന്നെ ആന്വേഷിക്കുന്നുണ്ട്. കൊലപാതകം ചെയ്യുന്നതിന് മുന്‍പായി, താന്‍ ദൃശ്യം സിനിമ കണ്ടിരിക്കുന്നെന്ന് പ്രതി പൊലീസിനോട് തുറന്നുസമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മൃതദേഹം പുറത്തെടുക്കുമ്പോള്‍ ആകെ അഴുകിയ അവസ്ഥയിലായിരുന്നു. മൂക്കുപൊത്താതെ അടുത്ത് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലുമായിരുന്നു. അതില്‍ മോഹന്‍ലാലിനെ കഥാപാത്രമായ ജോര്‍ജ്കുട്ടി അതിവിദഗ്ധമായാണ് കൊലപാതകം ഒളിപ്പിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കുന്നതും അതീവ സൂഷ്മമായിത്തന്നെ. പിന്നീട് കേരളത്തിലും അല്ലാതെയും നടന്ന പലതരം കുറ്റകൃത്യങ്ങള്‍ക്കും ഈ സിനിമ പ്രചോദനമായെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. 'ദൃശ്യം മോഡല്‍ കൊലപാതക'ങ്ങള്‍അനവധി ഉണ്ടായിട്ടുണ്ട്. 

Follow us on :

More in Related News