Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 May 2024 18:15 IST
Share News :
താനൂര്‍ സി.എച്ച്.എം.കെ.എം. ഗവ ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തേക്ക് മലയാളം, മാത്തമാറ്റിക്സ്, ഇലക്ട്രോണിക്സ്, ബിസിനെസ് മാനേജ്മെന്റ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. നിലവിലെ യു.ജി.സി മാനദണ്ഡങ്ങള്‍ പ്രകാരം അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നേടുന്നതിനുള്ള യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ യോഗ്യതകള്‍, മുന്‍പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിനായി കോളേജില്‍ നേരിട്ട് ഹാജരാകണം. വിവരങ്ങള്‍ക്ക് gctanur.ac.in സന്ദര്‍ശിക്കുക.
മലയാളം, ഇംഗ്ലീഷ് - മെയ് 23ന് രാവിലെ 10 മണി, ബിസിനെസ്് മാനേജ്മെന്റ് & ഇലക്ട്രോണിക്സ് മെയ് 30ന് രാവിലെ 10 മണി, കോമേഴ്സ് മെയ് 30ന് രാവിലെ 11 മണി, മാത്തമാറ്റിക്സ് 30ന് ഉച്ച ഒരു മണി.
എളേരിത്തട്ട് ഇ.കെ നായനാര്‍ മെമ്മോറിയല്‍ ഗവണ്മെന്റ് കോളേജില്‍
2024-25 അധ്യയന വര്‍ഷത്തേക്ക് പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, ജേര്‍ണലിസം, ഫിസിക്സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ് വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ്/പിഎച്ച്ഡി ആണ് യോഗ്യത. നെറ്റ്/പിഎച്ച്ഡി യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും. വിശദമായ പ്രൊഫോര്മ നേരിട്ടോ തപാല്‍ മുഖേനയോ മെയ് 20ന് വൈകീട്ട് മൂന്ന് മണിക്കകം ഓഫീസില്‍ എത്തിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. പ്രൊഫോര്മ www.eknmgc.ac.in എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്.
Follow us on :
More in Related News
Please select your location.