Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Aug 2024 21:45 IST
Share News :
കോട്ടയം: കോട്ടയം നഗരസഭയിലെ മുൻ ജീവനക്കാരൻ മൂന്ന് കോടി രൂപ പെൻഷൻ ഫണ്ട് തിരിമറി നടത്തിയ സംഭവത്തിന് പിന്നാലെ നഗരസഭ ചെയർപേഴ്സണും വൈസ് ചെയർമാനും എതിരായി അവിശ്വാസ നീക്കവുമായി എൽഡിഎഫും രംഗത്തെത്തി. പ്രമേയ അവതരണത്തിനായുള്ള അനുമതി തേടി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ ഡയറക്ടർക്ക് കത്ത് നൽകി. പത്ത് ദിവസങ്ങൾക്ക് ശേഷം അവിശ്വാസപ്രമേയം ചർച്ച ചെയ്യാൻ തീയതി നിശ്ചയിക്കും.
അവിശ്വാസ പ്രമേയം പാസാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും, ഇനി ബിജെപിയുടെ കോർട്ടിലാണ് പന്തെന്നും അവിശ്വാസ പ്രമേയ തീരുമാനത്തിന് ശേഷം എൽഡിഎഫ് നേതാവ് അഡ്വ. കെ. അനിൽകുമാർ പ്രതികരിച്ചു. ബിജെപിയുടെ വിഷയത്തിലുള്ള അവകാശവാദങ്ങളിൽ കഴമ്പുണ്ടെങ്കിൽ ഈ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും ഇതിലൂടെ അവർ ആർക്കൊപ്പം ആണെന്ന് വ്യക്തമാകുമെന്നും അനിൽകുമാർ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.