Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Jun 2024 09:45 IST
Share News :
പേരാമ്പ്ര: പുതിയകാലത്തിന്റെ ഡിജിറ്റൽ സാധ്യതകൾക്കൊപ്പം പരമ്പരാഗത എഴുത്തുമാസികാ
രീതിയും പരീക്ഷിച്ച് പേരാമ്പ്രയിലെ വിദ്യാർത്ഥികൾ. പേരാമ്പ്ര ഹയർ
സെക്കണ്ടറിസ്കൂൾ9.ഇഡിവിഷനിലെ വിദ്യാർത്ഥികളാണ് വായനാദിനാചരണത്തിൻ്റെ ഭാഗമായി 'ബ്ലൂമിംഗ് ചാപ്റ്റേഴ്സ് '
എന്ന പേരിൽ പൂർണ്ണമായും ഇംഗ്ലീഷിൽ തയ്യാറാക്കിയ കയ്യെഴുത്ത് മാസിക ഒരുക്കിയത്. ഒപ്പം മാഗസിൻ്റെ ഡിജിറ്റൽ രൂപവും തയ്യാറാക്കിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ രചനകളെ വിദ്യാർത്ഥികൾ തന്നെ എഡിറ്റും, ലേ ഔട്ടും, കവർ ഡിസൈനുമെല്ലാം ചെയ്താണ് മിഴിവാർന്ന ഈ പുസ്തകം തയ്യാറാക്കിയത്.
പ്രധാന അധ്യാപകൻ പി. സുനിൽകുമാർ മാഗസിൻ പ്രകാശനം ചെയ്തു. എഡിറ്റർ മാധുരി എം, ക്ലാസ് ടീച്ചർ കെ.കെ.ഭാഷ,ക്ലാസ് ലീഡർ പാർവ്വതി വിനോദ് എന്നിവർ സംസാരിച്ചു.
മാഗസിൻ സ്കൂൾ ലൈബ്രറിക്ക് സമ്മാനിക്കാനാണ് കുട്ടികളുടെ
തീരുമാനം.
Follow us on :
Tags:
More in Related News
Please select your location.