Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 20:40 IST
Share News :
കടുത്തുരുത്തി: കുമരകം പുതിയകാവ് ദേവി ക്ഷേത്രത്തിലെ ശ്രിമത് ദേവി നവാഹയജ്ഞത്തിനു ഇന്ന് തുടക്കമാകും. ആഗസ്റ്റ് 16 വരെയാണ് നവാഹയജ്നം നടക്കുക. ക്ഷേത്രത്തിലെ കൊടിമര പുനപ്രതിഷ്ഠക്കു മുന്നോടിയായിയാണ് നവാഹയജ്ഞം നടത്തുക. ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന് ഭക്ത ജനങ്ങൾ ഉദാരമായി സംഭാവന ചെയ്യണമെന്ന് ക്ഷേത്ര ഭാരവാഹികൾ ആവശ്യപ്പെട്ടു. വ്യത ശുദ്ധിയോട് കൂടി വേണം ദേവി നവാഹയജ്ഞത്തിൽ പങ്കെടുക്കാൻ. യജ്ഞവേദിയിൽ യഥാവിധി വഴിപാടുകൾ ചെയ്യുവാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. മൂന്ന് നേരവും അന്നദാനം ഉണ്ടായിരിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു (അന്നദാനം വഴിപാടായി സമർപ്പിക്കാവുന്നതാണ്)
കൊടിമര പുന:പ്രതിഷ്‌ഠയ്ക്ക് ആവശ്യമായ സംഭാവനകൾ സമർപ്പണങ്ങൾ എന്നിവനൽകാൻ സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൊടിമര പുനപ്രതിഷ്ഠ കർമ്മത്തിന് ആവശ്യമായ പാത്രങ്ങളും മറ്റു വസ്‌തുക്കളും ക്ഷേത്രത്തിൽ സമർപ്പിക്കാൻ ഭക്തർക്ക് അവസരമുണ്ട്. അന്നദാനത്തിലേക്ക് ആവശ്യമായ പച്ചക്കറികൾ പലവ്യഞ്ജനങ്ങൾ മറ്റ് ഉൽപ്പന്നങ്ങൾ തുടങ്ങിയവ യജ്ഞവേദിയിൽ സമർപ്പിക്കാവുന്നതാണ്. 2024 ഓഗസ്റ്റ് 15 (കർക്കിടകം 31) തീയാട്ട് ഉണ്ടായിരിക്കുന്നതാണ്
Follow us on :
Tags:
More in Related News
Please select your location.