Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jan 2025 23:16 IST
Share News :
വൈക്കം: ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷികം വിജയാഘോഷം 2025 സംഘടിപ്പിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് വൈക്കം നഗരസഭ ചെയർപേഴ്സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി റ്റി എ പ്രസിഡന്റ് സാബു പി മണലോടി അധ്യക്ഷത വഹിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക റംലത്ത് ടീച്ചറെ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലേഖ ശ്രീകുമാർ ആദരിച്ചു.
സംസ്ഥാനതല പ്രവർത്തി പരിചയ , കായിക, കലാ മേളകളിൽ പങ്കെടുത്ത് മികവ് തെളിയിച്ച വിദ്യാർത്ഥിനികൾക്കുള്ള പുരസ്കാരങ്ങൾ വൈക്കം വിജയഫാഷൻ ജ്വല്ലറി ഉടമ ജി വിനോദ് ചടങ്ങിൽ വിതരണം ചെയ്തു. സ്കൂൾ എസ്എംസി ചെയർമാൻ പി. സുമേഷ് കുമാർ, സ്കൂൾ പ്രിൻസിപ്പൽ കെ. ശശികല, സ്കൂൾ ഹെഡ്മിസ്ട്രസ് ടി. ആർ ഓമന, സീനിയർ അസിസ്റ്റന്റ് ദീപ കെ. സി, ഗ്രേഷ്മ വി.എസ്, ജിജി മോൾ വി. വി, ശ്രീജ പി. ആർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികളും നടന്നു.
Follow us on :
Tags:
Please select your location.